അമെരിക്കയുടെ ഉപരോധ ബിൽ യുക്രെയ്ൻ സമാധാന ശ്രമങ്ങളെ തകർക്കുമെന്നു മുന്നറിയിപ്പു നൽകി റഷ്യ

 
World

അമെരിക്കയുടെ ഉപരോധ ബിൽ നരകതുല്യം

ഇത് യുക്രെയ്ൻ സമാധാന ശ്രമങ്ങളെ തകർക്കുമെന്നു മുന്നറിയിപ്പു നൽകി റഷ്യ

Reena Varghese

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ ഉപരോധം ശക്തമാക്കാനും ഉയർന്ന തീരുവ ചുമത്താനും വ്യവസ്ഥ ചെയ്യുന്ന ബിൽ അമെരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയതിനു പിന്നാലെ കടുത്ത മുന്നറിയിപ്പുമായി റഷ്യ. യുഎസ് നടപടി നരകതുല്യമാണെന്നും സൗഹൃദപരമല്ലെന്നും വിശേഷിപ്പിച്ച റഷ്യ, പുതിയ നീക്കം യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്നും വ്യക്തമാക്കി. റഷ്യയുടെ ഊർജ്ജ മേഖലയെയും സാമ്പത്തിക രംഗത്തെയും നേരിട്ട് ലക്ഷ്യമിടുന്നതാണ് ഈ പുതിയ നീക്കം.

‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഒഫ് 2026 ’ എന്ന ബില്ലാണ് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയത്. 262 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാസായ ബില്ലിൽ ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും.

റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിക്കുന്നതിനൊപ്പം, റഷ്യൻ എണ്ണ-വാതക ഉൽപ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ഉയർന്ന തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്നതാണ് ഈ നിയമം.

റഷ്യൻ ഭരണനേതൃത്വത്തെയും എണ്ണ വിതരണത്തിനായി ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളെയും ലക്ഷ്യമിടുന്ന ബിൽ, ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശിക്കുന്നു. റഷ്യൻ ഊർജ്ജ ഇറക്കുമതി കുറയ്ക്കാൻ വിദേശ രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്ന അമേരിക്കൻ നീക്കം ആഗോള എണ്ണവിപണിയിലും നയതന്ത്ര തലത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും.

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി