ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്ന് യുഎസ് പ്രസിഡന്‍റ്
file photo
വാഷിങ്ടൺ: യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന നിലപാടാണ് തനിക്കെന്നും ഇറാനുമായുള്ള നിലവിലെ സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേയാണ് ട്രംപ് നയം വ്യക്തമാക്കിയത്. നിലവിൽ നടത്തിയ യുദ്ധത്തിൽ തന്നെ ഇറാന്‍റെ സൈനിക ശക്തിയെ അമെരിക്ക പൂർണമായും തകർത്തതായും അതിനാൽ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍റെ നാവികസേന കടലിന്‍റെ അടിത്തട്ടിലാണെന്നും വ്യോമസേനയും റഡാർ സംവിധാനങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. നിലവിൽ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം അതിശക്തമാണെന്നും ഈ സമയം ഇറാന് അനുകൂലമല്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി.