സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് മോദി

 
World

സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് മോദി

ഇന്ത്യയും യുക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു

Reena Varghese

യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ-യുക്രെയ്ൻ സംഘർഷം സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്ര ചാനലുകളിലൂടെയും മാത്രമേ പരിഹരിക്കാനാകൂ എന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ആവർത്തിച്ചു വ്യക്തമാക്കി. മേഖലയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യം ഇരു നേതാക്കളും വിശദമായി വിലയിരുത്തി.

യുക്രെയ്ൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള എല്ലാത്തരം സമാധാന ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകി. യുദ്ധം മൂലമുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മോദി, മുൻപും ഇന്ത്യ സ്വീകരിച്ച സമാധാന നിലപാടുകൾ സംഭാഷണത്തിൽ അടിവരയിട്ടു സംസരിച്ചു.

റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് പുറമെ, ഇന്ത്യയും യുക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഉഭയകക്ഷി താൽപര്യമുള്ള മറ്റു സുപ്രധാന വിഷയങ്ങളും ഫോൺ സംഭാഷണത്തിൽ ഉയർന്നുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി അറിയിച്ചു.