ട്രംപിനെ സ്വീകരിക്കാന്‍ ഷി നേരിട്ടെത്തി
യുഎസ്-ഇറാന്‍ സംഘര്‍ഷം, ദക്ഷിണ ചൈനാ കടലിലെ പ്രദേശിക തര്‍ക്കങ്ങള്‍ എന്നിവ മൂലം ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഉച്ചകോടിക്കെത്തിയ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുടിന്‍, ട്രംപ്, ഷി എന്നിവര്‍ തമ്മിലുള്ള ത്രികക്ഷി കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍ യുദ്ധം പ്രധാന ചര്‍ച്ചാവിഷയമാകുമെന്നും കരുതപ്പെടുന്നുണ്ട്.
ബീജിങ്: ഏഷ്യാ-പസഫിക് ഇക്കണോമിക് കോപ്പറേഷന്‍ (എപിഇസി) ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനയിലെ ഷെന്‍ഷെനിലെത്തിയ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് നേരിട്ടെത്തി. ചൈനയുടെ ദീര്‍ഘകാല നയതന്ത്ര കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഷി ട്രംപിനെ വരവേറ്റത്.
ഫിലിപ്പീന്‍സില്‍ നടന്ന 'അസോസിയേഷന്‍ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്' (ആസിയാന്‍) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപ് ചൈനയിലെത്തിയത്. വിമാനത്തില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയ ട്രംപിന് ഷി ജിന്‍പിങ് കൈകൊടുത്തു. തുടര്‍ന്ന് ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. പൂക്കളും പതാകകളും വീശിക്കൊണ്ട് നര്‍ത്തകരുടെ ഒരു സംഘം ട്രംപിനെ വരവേറ്റു.
അതേസമയം ബുധനാഴ്ച ചൈനയിലെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനെ, ഷി നേരിട്ടെത്തി സ്വീകരിച്ചിരുന്നില്ല. അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടുന്ന ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നത്.
ഇന്നും നാളെയുമായി ഷി ജിന്‍പിങ്ങിന്‍റെ ആതിഥേയത്വത്തിലാണ് ഷെന്‍ഷെനില്‍ എപിഇസി ഉച്ചകോടി നടക്കുന്നത്. പ്രധാനപ്പെട്ട സാമ്പത്തിക, നയതന്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയില്‍, ട്രംപ്, ഷി, പുടിന്‍ എന്നിവര്‍ തമ്മില്‍ നടക്കുന്ന ത്രികക്ഷി കൂടിക്കാഴ്ചയാണ് ഏറ്റവും വലിയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ലോകം ഈ കൂടിക്കാഴ്ചയെ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
യുഎസ്-ഇറാന്‍ സംഘര്‍ഷം, ദക്ഷിണ ചൈനാ കടലിലെ പ്രദേശിക തര്‍ക്കങ്ങള്‍ എന്നിവ മൂലം ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഉച്ചകോടിക്കെത്തിയ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുടിന്‍, ട്രംപ്, ഷി എന്നിവര്‍ തമ്മിലുള്ള ത്രികക്ഷി കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍ യുദ്ധം പ്രധാന ചര്‍ച്ചാവിഷയമാകുമെന്നും കരുതപ്പെടുന്നുണ്ട്.
1989ല്‍ സ്ഥാപിതമായ 'എപിഇസി' സ്വതന്ത്ര വ്യാപാരം, സാമ്പത്തിക വളര്‍ച്ച, ബഹുമുഖ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അനൗദ്യോഗിക വേദിയായാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ആഗോള ജിഡിപിയുടെ ഏകദേശം 62 ശതമാനവും, ആഗോള വ്യാപാരത്തിന്‍റെ പകുതിയോളവും ഈ കൂട്ടായ്മയില്‍ നിന്നുള്ളതാണ്. ഓസ്ട്രേലിയ, ബ്രൂണൈ, കാനഡ, ചിലി, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, മെക്‌സിക്കോ, ന്യൂസിലാന്‍ഡ്, പാപ്പുവ ന്യൂ ഗിനിയ, പെറു, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, തായ്‌വന്‍, തായ്‌ലന്‍ഡ്, അമെരിക്ക, വിയറ്റ്നാം എന്നിങ്ങനെ 21 അംഗങ്ങളാണ് എപിഇസിയില്‍ ഉള്ളത്. ഇതില്‍ അമെരിക്ക, ചൈന, റഷ്യ എന്നിവയാണ് ഏറ്റവും വലിയ അംഗരാജ്യങ്ങള്‍.