ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്
മോസ്‌കോ: യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നവംബറില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ വച്ച് പുനരാരംഭിക്കാന്‍ റഷ്യയും യുക്രെയ്‌നും അമെരിക്കയും പദ്ധതിയിടുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വെള്ളിയാഴ്ച അറിയിച്ചു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലുള്ള കൂടിക്കാഴ്ചകളെത്തുടര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്.
ഈ വര്‍ഷം തുടക്കം മുതല്‍ ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍, ഈ ആഴ്ച സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ വച്ച് പുടിനും വിറ്റ്കോഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയാറാണെന്ന സൂചന മോസ്‌കോ നല്‍കി. അടുത്ത ഘട്ട ചര്‍ച്ചകള്‍ നവംബര്‍ ആദ്യ പകുതിയില്‍ അബുദാബിയില്‍ നടക്കാന്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, അത് ത്രികക്ഷി സ്വഭാവത്തിലായിരിക്കും എന്നും ക്രെംലിന്‍ വക്താവ് പെസ്‌കോവ് പറഞ്ഞു.
അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന ഈ സംഘര്‍ഷത്തിന് അന്ത്യം കുറിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭരണകൂടം നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുന്നുണ്ട്. ചൊവ്വാഴ്ച ഓസ്ലോയില്‍ വച്ച് യുക്രേനിയന്‍ പ്രസിഡന്‍റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുമായും യൂറോപ്യന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ വിറ്റ്കോഫ്, ബുധനാഴ്ച പുടിനുമായും കൂടിക്കാഴ്ച നടത്തി.