മിഷിഗണിൽ ടെക്സസ് എയർ നാഷണൽ ഗാർഡിന്‍റെ F-16 യുദ്ധ വിമാനം തകർന്നു വീണപ്പോൾ 

 
World

മിഷിഗണിൽ ടെക്സസ് എയർ നാഷണൽ ഗാർഡിന്‍റെ F-16 യുദ്ധ വിമാനം തകർന്നു വീണു

മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു

Reena Varghese

മിഷിഗൺ: ടെക്സസ് എയർ നാഷണൽ ഗാർഡിന്‍റെ F-16 യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ മിഷിഗണില്‍ തകര്‍ന്നുവീണു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നു ടെക്‌സസ് മിലിട്ടറി ഡിപ്പാര്‍ട്ട്‌മെന്‍റ് വ്യക്തമാക്കി. വിമാനം തകർന്നു വീണതിനെ തുടർന്ന് അപകടസ്ഥലത്തിന് ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

വിമാനാപകടത്തെ തുടർന്ന് അപകടകരമായ രാസവസ്തുക്കൾ ചോർന്നതിനാലാണ് മേഖലയിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിച്ചതെന്ന് മിഷിഗൺ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. മിഷിഗണിലെ ആൽപീനയിലുള്ള എയർ നാഷണൽ ഗാർഡിന്‍റെ കോംബാറ്റ് റെഡിനസ് ട്രെയിനിങ് സെന്‍ററിൽ നിന്നാണ് F-16 ഫൈറ്റിങ് ഫാൽക്കൺ പതിവു പരിശീലനത്തിനായി പറന്നുയർന്നത്.ഇതിനിടെയാണ് വിമാനത്തിന് അപകടം സംഭവിച്ചത്.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കി. അപകടത്തെ തുടര്‍ന്ന് പരിശീലനത്തിനായി മിഷിഗണിലെത്തിയ ടെക്‌സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ മറ്റെല്ലാ വിമാനങ്ങളുംഉടന്‍ നിലത്തിറക്കി. അടുത്ത 24 മണിക്കൂറില്‍ പരിശീലനം നിര്‍ത്തിവെച്ചു. അപകടകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി