പശ്ചിമേഷ്യൻ രാജ്യങ്ങളിലേയ്ക്കുള്ള ആക്രമണം ഇറാൻ ഉടൻ അവസാനിപ്പിക്കണം: മക്രോൺ

 

file photo

World

പശ്ചിമേഷ്യൻ രാജ്യങ്ങളിലേയ്ക്കുള്ള ആക്രമണം ഇറാൻ ഉടൻ അവസാനിപ്പിക്കണം: മക്രോൺ

ഇറാൻ-അമെരിക്ക യുദ്ധം തുടങ്ങിയ ശേഷം ഇറാൻ പ്രസിഡന്‍റുമായി നേരിട്ടു സംസാരിക്കുന്ന ആദ്യ യൂറോപ്യൻ നേതാവാണ് മക്രോൺ

Reena Varghese

പാരീസ്: ഇസ്രയേലും അമെരിക്കയും സംയുക്തമായി ഇറാനെതിരേ നടത്തുന്ന സൈനിക നടപടിക്കെതിരേ ഇറാൻ പശ്ചിമേഷ്യയിലെ അയൽ രാജ്യങ്ങളെ കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. ഇറാൻ-അമെരിക്ക യുദ്ധം തുടങ്ങിയ ശേഷം ഇറാൻ പ്രസിഡന്‍റുമായി നേരിട്ടു സംസാരിക്കുന്ന ആദ്യ യൂറോപ്യൻ നേതാവാണ് മക്രോൺ. ഇതോടൊപ്പം ഹോർമൂസ് കടലിടുക്കു വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിൽ ആക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മക്രോൺ ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരമാണ് കണ്ടെത്തേണ്ടതെന്നും മിസൈൽ പദ്ധതികൾ സംബന്ധിച്ചുള്ള ആശങ്കകൾ

പരിഹരിക്കപ്പെടണമെന്നും മക്രോൺ ആവശ്യപ്പെട്ടു. ഇറാൻ തടവിലാക്കിയിട്ടുള്ള ഫ്രഞ്ച് പൗരന്മാരായ സെസിൽ കോഹ്ലറുടെയും ജാക്സ് പാരിസിന്‍റെയും മോചനം വേഗത്തിലാക്കണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

76 ഓൾഔട്ട്! ഇന്ത്യക്ക് നാണംകെട്ട തോൽവി

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി