'നടക്കാൻ പോലും കഴിയില്ലായിരുന്നു'; കൊതുകു കടിക്കു പിന്നാലെ 9 വയസുകാരിക്ക് അപൂർവ അണുബാധ

 
World

'നടക്കാൻ പോലും കഴിയില്ലായിരുന്നു'; കൊതുകു കടിക്കു പിന്നാലെ 9 വയസുകാരിക്ക് അപൂർവ അണുബാധ

യാത്രയ്ക്കിടെ കൊതുക് കടിയേറ്റ ഒൻപത് വയസുകാരിക്ക് അപൂർവ അണുബാധ സ്ഥീരീകരിച്ചു. കൊതുക് കടിയേറ്റതിനെ തുടർന്ന് കുട്ടിക്ക് നടക്കാൻ പോലും കഴിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ഈ അപൂർവ സംഭവം നടക്കുന്നത്.

കുട്ടിയുടെ കാൽമുട്ടിന് മുകളിലായാണ് കൊതുക് കടിച്ചത്. ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആന്‍റി ബാക്ടീരിയൽ ക്രീം പുരട്ടിയെങ്കിലും ചൊറിച്ചിൽ ശമിച്ചില്ല. നാലാം ദിവസം കടിയേറ്റ ഭാഗം വീർത്ത് വരുകയും നടക്കാൻ പോലും സാധിക്കാതെ വന്നുവെന്നും അമ്മ പറഞ്ഞു.

ഡോക്ടറെ കാണിച്ചതിനെ തുടർന്ന് സ്ടാഫ് എന്ന അണുബാധയാണ് പിടിപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ലിംഫ് നോഡുകൾ വീർത്ത നിലയിലായിരുന്നു. ദിവസറങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്തു.

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

പേരാമ്പ്രയിൽ ഡ്രൈവർ ബസിനുള്ളിൽ തൂങ്ങിമരിച്ചു

'നമ്മുടെ രാജ‍്യത്തുള്ളത് അന്ധമായ നിയമവ‍്യവസ്ഥ'; ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷനെ വെറുതെ വിട്ടതിൽ കോൺഗ്രസ്

പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു, വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല; പ്രതികരിച്ച് മന്ത്രി സി.പി. ജോൺ

മോദിയുടെ സീത ആരെന്ന് കോൺഗ്രസ് എംപി; മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസിനെ സമീപിച്ച് ബിജെപി