ഐഎസ് ഒളിത്താവളം ലക്ഷ‍്യം വച്ച് പാക്കിസ്ഥാൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്‍റെ ഡ്രോൺ ആക്രമണം

 

representative image

World

ഐഎസ് ഒളിത്താവളം ലക്ഷ‍്യം വച്ച് പാക്കിസ്ഥാൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്‍റെ ഡ്രോൺ ആക്രമണം

ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവശ‍്യകളിലും ആക്രമണം നടത്തിയെന്നാണ് താലിബാൻ പറയുന്നത്

Aswin AM

ബലൂചിസ്ഥാൻ: പാക്കിസ്ഥാൻ അതിർത്തിയിൽ ഡ്രോൺ‌ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ. ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവശ‍്യകളിലും ആക്രമണം നടത്തിയെന്നാണ് താലിബാൻ പറയുന്നത്. പക്തൂൺഖ്വയിലെ സരണിലുള്ള സ്കൂളിന് നേരെയും ആക്രമണമുണ്ടായി. ഐഎസ് ഭീകരർ ഇവിടെ ഒളിത്താവളമായി ഉപയോഗിച്ചെന്ന് താലിബാൻ പറഞ്ഞു.

ആക്രമണത്തിൽ നിരവധി ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്നും താലിബാൻ വ‍്യക്തമാക്കി. അടുത്തിടെ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ‍്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാൻ തിരിച്ചടി നൽകിയിരിക്കുന്നത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി