ബരാക് ഒബാമ

 
World

"അന്യഗ്രഹജീവികൾ ഉണ്ടെന്നത് സത്യം"; പക്ഷേ നേരിട്ട് കണ്ടിട്ടില്ലെന്ന് ഒബാമ

നെവാഡയിലുള്ള രഹസ്യ സ്വഭാവമുള്ള വ്യോമസേനാ താവളമാണ് ഏരിയ 51

നീതു ചന്ദ്രൻ

വാഷിങ്ടൺ: അന്യഗ്രഹജീവികൾ ഉണ്ടെന്നത് സത്യമാണെന്ന് യുഎസ് മുൻ പ്രസിഡന്‍റണ് ബരാക് ഒബാമ. യൂട്യൂബർ ബ്രയൻ ടൈലർ കവെൻസിന് നൽകിയ അഭിമുഖത്തിൽ ഏരിയ 51 മായി ബന്ധപ്പെട്ട ദുരൂഹതകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഒബാമയുടെ പ്രതികരണം. അന്യഗ്രഹജീവികൾ യാഥാർഥ്യമാണ്, പക്ഷേ ഞാനവയെ കണ്ടിട്ടില്ല, അതു മാത്രമല്ല ഏരിയ 51ൽ അവയെ സൂക്ഷിച്ചിട്ടുമില്ല. ഏരിയ 51ന് അത്തരത്തിലുള്ള ഭൂഗർഭ സജ്ജീകരണങ്ങൾ ഒന്നുമില്ല. ഇനിയിപ്പോൾ യുഎസ് പ്രസിഡന്‍റിനെ പോലും ഒളിച്ചു കൊണ്ടുള്ള ഒരു ഗൂഢാലോചന അവിടെ നടക്കാതിരിക്കുന്നോളം കാലം എന്നാണ് ഒബാമ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

നെവാഡയിലുള്ള രഹസ്യ സ്വഭാവമുള്ള വ്യോമസേനാ താവളമാണ് ഏരിയ 51. ഇവിടെ അന്യഗ്രഹ ജീവികളെയോ അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളെയോ സൂക്ഷിച്ചിട്ടുണ്ടെന്ന വിധത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ശക്തമാണ്. എന്നാണ് യുഎസ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. 2013ലാണ് ഏരിയ 51 വ്യോമതാവളമാണെന്ന് വെളിപ്പെടുത്തിയത്.

ഇതിനു മുൻപും ഒബാമ അന്യഗ്രഹജീവികൾ യാഥാർഥ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കളെന്താണെന്ന് കണ്ടെത്താൻ സാധിക്കാറില്ലെന്നും അവയുടെ സഞ്ചാരപഥം ദുരൂഹമാണെന്നും ഒബാമ മുൻപ് പറഞ്ഞിരുന്നു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"