കരസേന മേധാവിയെ പുറത്താക്കി അമെരിക്ക

 
file image
World

ഞെട്ടിക്കുന്ന നടപടി; കരസേന മേധാവിയെ പുറത്താക്കി അമെരിക്ക

റാൻഡി ജോർജിനെയാണ് അമെരിക്ക പുറത്താക്കിയത്

Jisha P.O.

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ശക്തമായികൊണ്ടിരിക്കെ കരസേന മേധാവിയെ പുറത്താക്കി അമെരിക്ക. കരസേന മേധാവി റാൻഡി ജോർജിനെയാണ് അമെരിക്ക പുറത്താക്കിയത്. സൈമിക മേധാവി സ്ഥാനത്ത് നിന്ന് ഉടൻ വിരമിക്കണമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഹെഗ്സെത്ത് റാൻഡിയോട് ആവശ്യപ്പെട്ടിരുന്നു.

യുദ്ധത്തിനിടെ ഇങ്ങനെയൊരു നടപടി അപൂർവമെന്നാണ് വിലയിരുത്തൽ. റാൻഡിയെ പുറത്താക്കിയത് പെൻറഗണും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ ടെൽ അവീവിലും, ദോഹയിലും, ദുബായിലും ഇറാന്‍റെ മിസൈൽ ആക്രമണ മുന്നറിയിപ്പുമായി സൈറണുകൾ മുഴങ്ങി. വ്യാഴാഴ്ച രാവിലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.