ടിബറ്റിൽ വൻ ഭൂചലനം

 
World

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്

ലാസയിൽ നിന്ന് 400 കിലോമീറ്റർ അകലെ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

നീതു ചന്ദ്രൻ

ലാസ: പ്രളയത്തിനു പിന്നാലെ ടിബറ്റിനെ നടുക്കി ശക്തമായ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 7 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൈനയുടെ സ്വയം ഭരണ പ്രദേശമായ വടക്കൻ ടിബറ്റിലെ നാഗ്ചു കൗണ്ടിയിലാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 10.33നാണ് (ഇന്ത്യൻ സമയം രാത്രി 8.03) ഭൂചലനം ഉണ്ടായത്. ഇന്ത്യ, മ്യാൻമർ, ചൈന എന്നിവിടങ്ങളിലെല്ലാം ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ലാസയിൽ നിന്ന് 400 കിലോമീറ്റർ അകലെ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

ഓഗസ്റ്റ് അവസാനത്തോടെയാണ് നേപ്പാൾ ചൈന അതിർത്തി മേഖലയിൽ മഞ്ഞുമല ഇടിഞ്ഞ് മിന്നൽപ്രളയമുണ്ടായത്.