189 തരം വിഭവങ്ങൾ; 'ആർട്ടിമിസ്' 2 യാത്രികരുടെ മെനു ഇങ്ങനെ

 
World

189 തരം വിഭവങ്ങൾ; ആർട്ടിമിസ് 2 യാത്രികരുടെ മെനു ഇങ്ങനെ

10 ദിവസത്തെ യാത്രയിൽ നാല് അംഗങ്ങൾക്ക് കഴിക്കാനായി 189 തരം വിഭവങ്ങളാണുള്ളത്

Aswin AM

വാഷിങ്ടൺ: 54 വർഷത്തിന് ശേഷം മനുഷ‍്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത‍്യത്തിന് യാത്ര തിരിച്ച ബഹിരാകാശ യാത്രികരുടെ ഭക്ഷണക്രമമാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷയം.

10 ദിവസത്തെ യാത്രയിൽ നാല് അംഗങ്ങൾക്ക് കഴിക്കാനായി189 തരം വിഭവങ്ങളാണുള്ളത്. ബഹിരാകാശത്തെ പ്രത‍്യേക സാഹചര‍്യം കണക്കിലെടുത്താണ് വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത്.

58 ടോർട്ടില, ചോക്ലേറ്റ്, കേക്ക്, കുക്കീസ്, പുഡിങ്, തുടങ്ങിയവയാണ് മെനുവിലെ പ്രധാന വിഭവങ്ങൾ. ഇവ കൂടാതെ സസ‍്യാഹാരങ്ങളും മാംസാഹരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗോതമ്പ് ഫ്ലാറ്റ് ബ്രഡ്, വെജിറ്റബിൾ കിഷ്, ബ്രേക്ക്ഫാസ്റ്റ് സോസേജ്, കസ്കസ്, മാമ്പഴ സലാഡ്, ബാർബിക‍്യൂ ബീഫ് ബ്രിസ്ക്കറ്റ്, മക്രോണി ആൻഡ് ചീസ്, ട്രോപ്പിക്കൽ ഫ്രൂട്ട് സലാഡ് എന്നിങ്ങനെ നീളുന്നു ലിസ്റ്റ്

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ