കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസ്

 
World

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി

പ്രതികളിൽ 17 കൊളംബിയൻ മുൻ സൈനികരും ഹെയ്തി നീതിന്യായ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ജോസഫ് ബാഡിയോയും ഉൾപ്പെടുന്നുണ്ട്.

Sarath Nath MS

പോർട്ട്-ഓ-പ്രിൻസ് (ഹെയ്തി): ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 18 പ്രതികളെ യുഎസിന് കൈമാറി. ഹെയ്തിയിൽ വർഷങ്ങളായി നീണ്ടുനിന്ന നിയമനടപടികൾക്ക് പിന്നാലെയാണ് ഞായറാഴ്ച പ്രതികളെ യുഎസിന് കൈമാറിയത്.

കരീബിയൻ രാജ്യമായ ഹെയ്തിയെ ഞെട്ടിച്ച കൊലപാതക കേസിൽ പ്രതികൾ ഫ്ലോറിഡയിൽ നിയമനടപടി നേരിടുമെന്ന് യുഎസ് സതേൺ ഡിസ്ട്രിക്ട് ഓഫ് ഫ്ലോറിഡ അറ്റോർണി ജേസൺ റെഡിങ് ക്വിനോൻസ് പറഞ്ഞു. പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ വധത്തിലെ ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള തങ്ങളുടെ ശ്രമത്തിലെ അടുത്ത പ്രധാന ഘട്ടമാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

പ്രതികളുടെ പേരുകൾ യുഎസ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളിൽ 17 കൊളംബിയൻ മുൻ സൈനികരും ഹെയ്തി നീതിന്യായ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ജോസഫ് ബാഡിയോയും ഉൾപ്പെടുന്നുണ്ട്. 2021 ജൂലൈയിലാണ് പ്രസിഡന്‍റ് മൊയിസിനെ സ്വകാര്യ വസതിയിൽ വച്ച് 12 തവണ വെടിവച്ച് കൊലപ്പെടുത്തിയത്.

പ്രധാന പ്രതിയായ ബാഡിയോയെ രണ്ട് വർഷത്തിലേറെ ഒളിവിൽ കഴിഞ്ഞതിന് ശേഷം 2023 ഒക്റ്റോബറിലാണ് ഹെയ്തിയിൽ അറസ്റ്റ് ചെയ്തത്. മൊയിസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 30 പേരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്.

പ്രതികളെ വിചാരണയ്ക്കായി കൈമാറിയതാണെന്ന് ഹെയ്തി നീതിന്യായ-പൊതു സുരക്ഷാ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 2025 ഒക്റ്റോബറിൽ മൊയിസിന്‍റെ കൊലപാതകത്തിൽ പുതിയ അന്വേഷണം വേണമെന്ന് പ്രാദേശിക കോടതി ഉത്തരവിട്ടതിനെ തുടർന്ന് ഹെയ്തിയിലെ നീതിന്യായ വകുപ്പ് യുഎസിന്‍റെയും കാനഡയുടെയും സഹായം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ വിചാരണയ്ക്കായി യുഎസിന് കൈമാറിയത്.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

പോക്സോ കേസിൽ പ്രതിയായ കായിക അധ‍്യാപകൻ എസ്പി ഓഫിസിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

ബൈക്കുകൾ കൂട്ടിയിച്ചു, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം