ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം
ടെക്സസ്: യുഎസിലെ ടെക്സസിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 78 പേർ മരിച്ചു. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.
ക്യാംപ് മിസ്റ്റിക് ഉൾപ്പെടെ നിരവധി യുവജന ക്യാംപുകൾ സ്ഥിതിചെയ്യുന്ന കെർ കൗണ്ടിയിൽ മാത്രം കുട്ടികളുൾപ്പെടെ 68 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇനിയും 40 ൽ അധികം പേരെ കണ്ടു കിട്ടാനുണ്ടെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അധികൃതർ പറയുന്നു.