ക്യൂബയ്ക്കു സമീപം ഭൂചലനം, തീവ്രത 6.1

 

syymbolic image

World

ക്യൂബയ്ക്കു സമീപം ഭൂചലനം, തീവ്രത 6.1

പ്രകമ്പനം യുഎസിലെ ഫ്ലോറിഡ വരെ

Reena Varghese

ക്യൂബയുടെ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ഭാഗത്തു നിന്നും ഏകദേശം 118 കിലോമീറ്റർ അകലെയുള്ള ഗൾഫ് മേഖലയിലാണ് 6.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയത്

ഫ്ലോറിഡ: ക്യൂബയുടെ വടക്കു പടിഞ്ഞാറ് മേഖലയിൽ 6.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎസിലെ ഫ്ലോറിഡ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഉണ്ടായി. ക്യൂബയുടെ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ഭാഗത്തു നിന്നും ഏകദേശം 118 കിലോമീറ്റർ അകലെയുള്ള ഗൾഫ് മേഖലയിലാണ് 6.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയത്.

നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ചില പ്രദേശങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്ന് ക്യൂബൻ സർക്കാർ മാധ്യമങ്ങൾ അറിയിച്ചു.

ആദ്യ റിപ്പോർട്ടുകളിൽ ഭൂചലനത്തിന്‍റെ തീവ്രത 6.4 ആയി രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് 6.1 ആയി തിരുത്തി. നാഷണൽ വെതർ സർവീസ് അറിയിപ്പു പ്രകാരം ഭൂചലനത്തിന്‍റെ പ്രകമ്പനം ഫ്ലോറിഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെട്ടു.

ഭൂചലനത്തെ തുടർന്ന് അടിയന്തര സേവന വിഭാഗങ്ങൾക്ക് നിരവധി ഫോൺ കോളുകൾ ലഭിച്ചതായി ഫ്ലോറിഡ നഗര അധികൃതർ അറിയിച്ചു. എന്നാൽ ഇതുവരെ ഗുരുതരമായ പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അമെരിക്കയ്ക്ക് സുനാമി ഭീഷണി നിലവിലില്ലെന്നും നാഷണൽ വെതർ സർവീസ് വ്യക്തമാക്കി.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളു 'ചായ കുടിക്കാൻ പോയതല്ലല്ലോ'; പ്രതികരണവുമായി അലൻ ഷുഹൈബ്

ബംഗാളിൽ ക്ഷേത്രത്തിൽ മീൻ കഴിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി