ഇന്ത്യയ്ക്കെതിരായ വ്യോമപാതാ വിലക്ക് പാക്കിസ്ഥാൻ നീട്ടി

 
World

ഇന്ത്യയ്ക്കെതിരായ വ്യോമപാതാ വിലക്ക് പാക്കിസ്ഥാൻ നീട്ടി

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് പാക്കിസ്ഥാനും ഇന്ത്യയും പരസ്പരം വ്യോമപാതാ വിലക്ക് ഏർപ്പെടുത്തിയത്.

Reena Varghese

ഇസ്‌ലമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കെതിരായ വ്യോമപാതാ വിലക്ക് പാക്കിസ്ഥാൻ ഒരു മാസത്തേക്കു കൂടി നീട്ടി. ഈ മാസം 24ന് വിലക്കിന്‍റെ സമയപരിധി അവസാനിക്കാനിരിക്കെയാണു നടപടി. ഒക്റ്റോബർ 24 വരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കോ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കോ പാക് വ്യോമപാത അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ വിമാനത്താവള അഥോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് പാക്കിസ്ഥാനും ഇന്ത്യയും പരസ്പരം വ്യോമപാതാ വിലക്ക് ഏർപ്പെടുത്തിയത്.

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം