കാലിഫോർണിയയിൽ രണ്ടു പൈലറ്റുമാർക്ക് ദാരുണാന്ത്യം

 
World

കാട്ടു തീയണയ്ക്കുന്നതിനിടെ ഹെലികോപ്റ്റർ തകർന്നു വീണു

കാലിഫോർണിയയിൽ രണ്ടു പൈലറ്റുമാർക്ക് ദാരുണാന്ത്യം

Reena Varghese

കാലിഫോർണിയ: കാലിഫോർണിയയിലെ യോസെമിറ്റി ദേശീയോദ്യാനത്തിൽ കാട്ടു തീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. യൂറോകോപ്റ്റര്‍ എഎസ്-32 ഹെലികോപ്റ്ററില്‍ രണ്ട് പൈലറ്റുമാര്‍ ആണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. തീ അണയ്ക്കുന്നതിനായി ഹെലികോപ്റ്ററില്‍ നിന്നും വെള്ളം ഒഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യോസെമിറ്റിയിലെ ഓസ്ട്രാന്‍ഡര്‍ തടാകത്തിന് തെക്കുകിഴക്കായി ഡോം ഫയര്‍ പടരുന്ന മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ മരിച്ച പൈലറ്റുമാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ വീണ്ടെടുത്തു.

ഡോം ഫയര്‍ അണയ്ക്കുന്നതിനായി ഏകദേശം 600ഓളം കര-വ്യോമ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ 15ന് ആരംഭിച്ച തീ ഇതിനകം 3,200 ഏക്കറിലധികം പ്രദേശത്തേക്ക് പടര്‍ന്നു.തിങ്കളാഴ്ച ഉച്ചയോടെ തീയുടെ 15 ശതമാനം നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമന സേന അറിയിച്ചു. കുത്തനെയും ദുര്‍ഘടവുമായ ഭൂപ്രദേശം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തീ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ വെല്ലുവിളിയാണെന്നും അധികൃതര്‍ പറഞ്ഞു.

ഒഡീശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും

മൂന്ന് സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ്