ഇന്ധനവില ഏഴ് മാസത്തിനിടെ മൂന്നു തവണ കൂട്ടി ബംഗ്ലാദേശ്

 
World

ഇന്ധനവില ഏഴ് മാസത്തിനിടെ മൂന്നു തവണ കൂട്ടി ബംഗ്ലാദേശ്

അന്താരാഷ്ട്ര തലത്തിൽ ഇന്ധന വില വർധിച്ചതാണ് ഇന്ധന വിലകൂട്ടാനുള്ള കാരണമായി ബംഗ്ലാദേശ് ചൂണ്ടിക്കാണിക്കുന്നത്.

നീതു ചന്ദ്രൻ

ധാക്ക: ഇന്ധന വില ഏഴ് മാസത്തിനിടെ മൂന്നു തവണ വർധിപ്പിച്ച് ബംഗ്ലാദേശ്. ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വിലയിൽ 38.4 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. പുതിയ വില തിങ്കഴാഴ്ച മുതൽ നിലവിൽ വന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ധന വില വർധിച്ചതാണ് ഇന്ധന വിലകൂട്ടാനുള്ള കാരണമായി ബംഗ്ലാദേശ് ചൂണ്ടിക്കാണിക്കുന്നത്.

ഡീസൽ ലിറ്ററിന് 115 ടാക്കയിൽ നിന്ന് 135 ടാക്ക (105 രൂപ) ആയാണ് ഉയർന്നിരിക്കുന്നത്. ഒക്റ്റെയിൻ വില 165 ടാക്കയും (128 രൂപ) പെട്രോൾ വില 160 ടാക്കയും (124 രൂപ) മണ്ണെണ്ണ വില 155 ടാക്കയുമായി (120 രൂപ) കൂടിയിട്ടുണ്ട്. ഇപ്പോഴും 70 ടാക്കയോളം നഷ്ടത്തിലാണ് രാജ്യത്ത് ഡീസൽ വിൽക്കുന്നതെന്നാണ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍റെ ഉപദേഷ്ടാവ് റുഹുൽ ക‌ബീർ റിസ്വി പറയുന്നത്.

ഇന്ധന വില കൂടിയതാടെ വാഹനങ്ങളുടെ യാത്രാ കൂലിയും കൂട്ടിയിട്ടുണ്ട്. വസ്ത്രമേഖല, പാചകവാതക, വൈദ്യുതി മേഖല എന്നിവയെയും ഇന്ധനവില ബാധിച്ചേക്കാമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ വൻ ആയുധശേഖരം പിടികൂടി; ചൈനീസ് നിർമിത ഗ്രനേഡും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

പ്രായപൂർത്തിയാകാത്ത ദേശീയ സൈക്ലിങ് താരത്തെ പീഡിപ്പിച്ചു; വിദേശ പരിശീലകനെതിരേ കേസ്

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച് മമ്മൂട്ടി

സ്മാർട് ഫോൺ സ്ക്രീൻ ഗാർഡിന് ബിഐഎസ് അംഗീകാരം നിർബന്ധം; ഏപ്രിൽ 1 മുതൽ പുതിയ നിയമം

നടി റാണി മുഖർജിയുടെ അമ്മ കൃ‌ഷ്ണ മുഖർജി അന്തരിച്ചു