25 പാക്കിസ്ഥാൻ ജവാന്മാർ കൊല്ലപ്പെട്ടു; അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി
ക്വെറ്റ: രണ്ട് വ‍്യത‍്യസ്ത ആക്രമണങ്ങളിലായി 25 പാക്കിസ്ഥാൻ ജവാന്മാർ കൊല്ലപ്പെട്ടുവെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). സിയാറത്ത് ക്രോസിൽ സൈനിക വാഹനവ‍്യൂഹത്തെ ലക്ഷ‍്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ബിഎൽഎയുടെ അവകാശവാദം.
എന്നാൽ ജവാന്മാരുടെ മരണം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പാക്കിസ്ഥാൻ സൈന‍്യം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിനു ശേഷം ബിഎൽഎയുടെ മാധ‍്യമ വിഭാഗമായ ഹക്കൽ സ്ഫോടനങ്ങൾ, വെടിവയ്പ്പുകൾ, സൈനിക വാഹനങ്ങൾക്ക് തീയിടൽ എന്നിവയുടെ ഒരു മിനിറ്റ് 11 സെക്കൻഡുള്ള വിഡിയോ ദൃശ‍്യങ്ങൾ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന്‍റെ മുഴുവൻ ദൃശ‍്യങ്ങളും പുറത്തുവിടുമെന്ന് ബിഎൽഎ അറിയിച്ചിട്ടുണ്ട്.