ഒക്റ്റോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനു വിജയം പ്രവചിച്ച് ടെലിവിഷൻ പോൾ

 
World

വിജയം നെതന്യാഹുവിനോ?

ഒക്റ്റോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനു വിജയം പ്രവചിച്ച് ടെലിവിഷൻ പോൾ

Reena Varghese

ഈ വരുന്ന ഒക്റ്റോബർ 27ന് ലെജിസ്ലേറ്റീവ് ഇലക്ഷന് ഒരുങ്ങുകയാണ് ഇസ്രയേൽ. ഗാസ യുദ്ധവും തുടർച്ചയായ ഇറാൻ-ലെബനോൻ യുദ്ധവുമൊക്കെ ഇസ്രയേലിനെ തളർത്തിയെങ്കിലും ഇപ്പോഴും മുന്നിൽ നെതന്യാഹു തന്നെയെന്നാണ് ചാനൽ 13 സർവേ വ്യക്തമാക്കുന്നത്. ഇസ്രയേലിൽ തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ച ശേഷം ആദ്യമായി നടത്തിയ സർവേയാണിത്.

എന്നാൽ നെതന്യാഹുവിന്‍റെ ഭൂരിപക്ഷം കുറഞ്ഞതായാണ് സർവേ കാണിക്കുന്നത്. ഈ സർവേയിൽ നെതന്യാഹുവിന്‍റെ സഖ്യം 54 സീറ്റുകൾ നേടിയപ്പോൾ എതിരാളികളുടെ സഖ്യത്തിന് 52 സീറ്റുകളാണ് ലഭിച്ചത്. ഈ സർവേയിലും നെനെസെറ്റ് ഭൂരിപക്ഷത്തിലേയ്ക്ക് നെതന്യാഹുവിന് വ്യക്തമായ ഭൂരിപക്ഷമില്ല. 886 പേർ പങ്കെടുത്ത സർവേയിൽ നെതന്യാഹു അനുകൂലികളായ സഖ്യം 54 സീറ്റുകൾ നേടുമെന്ന് അനുമാനിക്കുന്നു.

പ്രതിപക്ഷ സഖ്യത്തിന് 52 സീറ്റുകൾ ലഭിക്കുമെന്നും അതിൽ തന്നെ അറബ് പാർട്ടികൾക്ക് 14 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും സർവേ പറയുന്നു. നെതന്യാഹുവിന്‍റെ സഖ്യം ഒന്നാമതെത്തിയതായി കാണിക്കുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്വന്തം പാർട്ടിയായ ലിക്വുഡ് പാർട്ടിക്ക് 18 സീറ്റുകൾ മാത്രമേ സർവേയിൽ ലീഡ് ലഭിച്ചുള്ളു. ഇത് ഏറ്റവും കുറഞ്ഞ ലീഡാണ്. കഴിഞ്ഞയാഴ്ച നടത്തിയ സർവേയിൽ ലിക്വുഡ് പാർട്ടിക്ക് 19 സീറ്റായിരുന്നു പ്രവചിച്ചിരുന്നത്.

ഇസ്രയേലിലെ അറബ് പാർട്ടികൾ ഒരു സർക്കാരിലും ചേരില്ല എന്നാണ് അനുമാനം. അതു കൊണ്ടു തന്നെ നിലവിലെ ഭരണപക്ഷമോ പ്രതിപക്ഷമോ വ്യക്തമായ ഭൂരിപക്ഷത്തിൽ എത്തുമെന്ന് ഇതു വരെ ഒരു സർവേയിലും വ്യക്തമാക്കപ്പെട്ടില്ല. ഇത് ഇത്തവണ മുമ്പത്തെക്കാൾ ക്ളിഷ്ടതരമാകും ഇസ്രയേലിലെ തെരഞ്ഞെടുപ്പു വിജയം എന്നു തന്നെയാണ്.

ഗാഡി ‍ ഐസൻകോട്ട് 

മുൻ ഐഡിഎഫ് ചീഫ്

പ്രവചിച്ചവരോട് പ്രധാനമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ ആരെന്ന ചോദ്യത്തിന് 45 ശതമാനം പിന്തുണയോടെ ഐസൻകോട്ടിന്‍റെ പേരാണ് ഉയർന്നു വന്നത്. നെതന്യാഹുവിനെ തെരഞ്ഞെടുത്തത് 36 ശതമാനം പേർ.

സർവേയിൽ മുന്നിട്ടു നിന്ന പാർട്ടികളിൽ ഒന്ന് ഒഫെർ വിന്‍ററിന്‍റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയായ പീപ്പിൾ ഒഫ് ഇസ്രയേൽ ആയിരുന്നു. ഇത് വോട്ടെടുപ്പിൽ ആറു സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. പ്രധാനമന്ത്രിയായി നെതന്യാഹുവിനെയാണ് തങ്ങൾ ശുപാർശ ചെയ്യുക എന്ന് ഒഫെർ വിന്‍റർ പറഞ്ഞു.

തെരഞ്ഞെടുപ്പുകൾക്കു മുമ്പുള്ള മാസങ്ങളിലെ കുതിരപ്പന്തയ സർവേകൾ ഇസ്രയേലിൽ പതിവാണ്. ഇതാകട്ടെ തെരഞ്ഞെടുപ്പു കാലത്ത് എല്ലാ ദിവസവുമെന്നോണം നടക്കാറുമുണ്ട്. അതിനാൽ തന്നെ അവ അത്ര വിശ്വസനീയവുമല്ല. എങ്കിലും ഇതുവരെ നടന്ന അഞ്ചു സർവേകളും ഒന്നിച്ചെടുക്കുമ്പോൾ രാഷ്ട്രീയ കാലാവസ്ഥയുടെയും വോട്ട് എവിടേയ്ക്കാണ് പോകുന്നത് എന്നതിന്‍റെയും പൊതുവായ ഒരു അളവുകോലാണിത്.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ

മുഖ‍്യമന്ത്രിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരേ കേസ്

കേരളം ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണം തുടരും

100 രൂപ കൈക്കൂലി വാങ്ങി; 75 വയസുകാരന് ഒരു വർഷം തടവ് ശിക്ഷ