പെട്രോൾ ബോംബ് എറിഞ്ഞു, വീട് തകർത്തു; ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിൽ ഷാക്കിബ് അൽ ഹസന്‍റെ വീടിന് നേരെ ആക്രമണം

 
World

പെട്രോൾ ബോംബെറിഞ്ഞു, വീട് തകർത്തു; ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിൽ ഷാക്കിബ് അൽ ഹസന്‍റെ വീടിന് നേരെ ആക്രമണം

മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബ വീടിന് നേരെയാണ് പെട്രോൾ ബോംബ് ആക്രമണമുണ്ടായത്

Aswin AM

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പം വാർ‌ത്താ സമ്മേളനത്തിൽ പങ്കെടുത്തതിന് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന്‍റെ വീടിന് നേരെ ആക്രമണം. മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബ വീടിന് നേരെയാണ് പെട്രോൾ ബോംബ് ആക്രമണമുണ്ടായത്.

വിവിധ മാധ‍്യമങ്ങളാണ് പെട്രോൾ ബോംബ് ആക്രമണം ഉണ്ടായതെന്ന കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും പൊലീസ് ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷെയ്ഖ് ഹസീന ഡൽഹിയിൽ നിന്നും നടത്തിയ വെർച്വൽ വാർത്താ സമ്മേളനത്തിലാണ് ഷാക്കിബ് പങ്കെടുത്തത്.

ആക്രമണത്തിനു പിന്നാലെ അക്രമികൾ വീട് തകർത്തതായും തീയിടാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്.

ഫാസിസത്തിന്‍റെ വ‍്യക്തമായ ലക്ഷണമാണിതെന്ന് അവാമി ലീഗ് പ്രതികരിച്ചു. ഈ വർഷം ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് നേരത്തെ ഷെയ്ഖ് ഹസീന വ‍്യക്തമാക്കിയിരുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി