ബ്രിട്ടിഷ് എയർവേസ് വിമാനം.
Representative image
ദുബായ്: ദുബായിലേക്കുള്ള വിമാന സർവീസുകൾ നവംബർ മൂന്നു മുതൽ പുനരാരംഭിക്കാൻ തയാറെടുക്കുന്നതായി പ്രമുഖ വിമാനക്കമ്പനിയായ ബ്രിട്ടിഷ് എയർവേസ് അറിയിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികളും വ്യോമപാതയിലെ സുരക്ഷാ സാഹചര്യങ്ങളും നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
ലണ്ടനും ദുബായിക്കുമിടയിൽ ശീതകാല സീസണിന്‍റെ തുടക്കത്തിൽ പ്രതിദിനം ഒരു സർവീസ് വീതമായിരിക്കും കമ്പനി നടത്തുക. പിന്നീട് വേനൽക്കാല സീസണോടെ സർവീസുകളുടെ എണ്ണം പ്രതിദിനം രണ്ടായി ഉയർത്താനാണ് പദ്ധതിയെന്ന് ബ്രിട്ടിഷ് എയർവേസ് വ്യക്തമാക്കുന്നു.
റദ്ദാക്കപ്പെട്ട വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് പൂർണമായ റീഫണ്ട് നേടാനോ സൗജന്യമായി യാത്രാ തീയതി മാറ്റാനോ ഉള്ള സൗകര്യങ്ങൾ കമ്പനി നൽകിവരുന്നുണ്ട്.