കെയ്ര്‍ സ്റ്റാര്‍മര്‍

 
World

ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

പാര്‍ട്ടിയുടെ നൂറിലധികം ജനപ്രതിനിധികളാണ് സ്റ്റാര്‍മറുടെ രാജിക്കായി മുറവിളി കൂട്ടിയത്. ഇതോടെ രാജിയല്ലാതെ സ്റ്റാര്‍മര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലായിരുന്നു.

Sarath Nath MS

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു. ഇതോടൊപ്പം ലേബര്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനവും സ്റ്റാര്‍മര്‍ ഒഴിഞ്ഞു. തിങ്കളാഴ്ചയാണ് സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചത്. ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ് സ്റ്റാര്‍മറുടെ രാജിയിലേക്ക് നയിച്ചത്.

ലേബര്‍ പാര്‍ട്ടിയില്‍ സ്റ്റാര്‍മര്‍ക്കെതിരേ ഒരുവിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പാര്‍ട്ടിയുടെ നൂറിലധികം ജനപ്രതിനിധികളാണ് സ്റ്റാര്‍മറുടെ രാജിക്കായി മുറവിളി കൂട്ടിയത്. ഇതോടെ രാജിയല്ലാതെ സ്റ്റാര്‍മര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. തുടര്‍ന്ന് കാബിനറ്റ് മന്ത്രിമാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം രാജി പ്രഖ്യാപിക്കുകയായിരുന്നു.

പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കുന്ന വിവരം സ്റ്റാര്‍മര്‍ ബ്രിട്ടിഷ് രാജാവ് ചാൾസിനെ അറിയിച്ചിരുന്നു. പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാര്‍മര്‍ തുടരും. 2024 ജൂലൈ അഞ്ചിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി 63കാരനായ സ്റ്റാര്‍മര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി