ഗബ്രിയേൽ മിഡിൽടൺ, ആന്‍റ് മിഡിൽടൺ, എവറസ്റ്റിനു മുകളിൽ.

 
World

എവറസ്റ്റിന്‍റെ നെറുകയിൽ യുഎഇ പതാക ഉയർത്തി ബ്രിട്ടിഷ് കൗമാരക്കാരൻ

മൂന്ന് വർഷമായി തങ്ങളുടെ കുടുംബത്തിന് സുരക്ഷിതമായി ജീവിക്കാൻ അവസരമൊരുക്കിയ യുഎഇയോടുള്ള നന്ദിസൂചകമായാണ് കൊടുമുടിയുടെ മുകളിൽ അച്ഛനും മകനും യുഎഇ പതാക ഉയർത്തിയത്

UAE Correspondent

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ നെറുകയിൽ യുഎഇ പതാക ഉയർത്തി ദുബായിൽ താമസിക്കുന്ന പതിനേഴുകാരൻ. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പൗരൻ എന്ന ചരിത്ര നേട്ടമാണ് ഗബ്രിയേൽ മിഡിൽട്ടൺ സ്വന്തമാക്കിയത്.

മേയ് 27-ന് രാവിലെ 9:20-നാണ് ഗബ്രിയേൽ ഈ അപൂർവ നേട്ടം കൈവരിച്ചത്. മുൻ റോയൽ മറീനും പ്രമുഖ ടിവി താരവുമായ അച്ഛൻ ആന്‍റ് മിഡിൽട്ടണൊപ്പമാണ് ഗബ്രിയേൽ ഈ ദുഷ്കരമായ ദൗത്യം പൂർത്തിയാക്കിയത്.

മൂന്ന് വർഷമായി തങ്ങളുടെ കുടുംബത്തിന് സുരക്ഷിതമായി ജീവിക്കാൻ അവസരമൊരുക്കിയ യുഎഇയോടുള്ള നന്ദിസൂചകമായാണ് കൊടുമുടിയുടെ മുകളിൽ ഇവർ യുഎഇ പതാക ഉയർത്തിയത്.

തന്‍റെ ഭാര്യയെയും ഇളയ കുട്ടികളെയും സുരക്ഷിതമായി സംരക്ഷിക്കുന്ന യുഎഇയോടുള്ള ആദരസൂചകമായാണ് പതാക ഉയർത്തിയതെന്നും, ഈ നേട്ടം യുഎഇയുടെ പോസിറ്റിവ് മനോഭാവത്തിന്‍റെയും കരുത്തിന്‍റെയും പ്രതീകമാണെന്നും ആന്‍റ് മിഡിൽട്ടൺ കൂട്ടിച്ചേർത്തു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്