ഫ്ലോറിഡയിൽ ജെറ്റ് വിമാനം തകർന്നുവീണു; 9 പേർ മരിച്ചു

 
World

ഫ്ലോറിഡയിൽ ജെറ്റ് വിമാനം തകർന്നുവീണു; 9 പേർ മരിച്ചു

മോശം കാലാവസ്ഥയും വിമാനത്തിൽ ഐസ് രൂപപ്പെട്ടതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

Namitha Mohanan

ഫ്ലോറിഡ: അമെരിക്കയിലെ ഫ്ലോറിഡയിൽ വെസ്റ്റ് പാം ബീച്ചിന് സമീപം ജെറ്റ് വിമാനം ജനവാസമേഖലയിൽ തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 9 പേർ മരിച്ചു. ലിയർജെറ്റ് 60 ബിസിനസ് ജെറ്റ് വിമാനമാണ് തകർന്നു വീണത്. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

മോശം കാലാവസ്ഥയും വിമാനത്തിൽ ഐസ് രൂപപ്പെട്ടതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം 35000 അടി ഉയരത്തിൽ നിന്ന് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ റോഡിൽ വലിയൊരു കുഴി രൂപപ്പെട്ടു.

പ്രദേശം മുഴുവൻ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ലൈനുകൾ പൊട്ടിവീണ് തീപിടിച്ചു. വിമാനം താഴേക്ക് പതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.