പ്രതീകാത്മക ചിത്രം

 
World

ചൈനയിൽ ചരക്ക് കപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല

വിദേശ ചരക്ക് കപ്പലിലാണ് തീപിടിത്തം ഉണ്ടായത്

Sarath Nath MS

ബെയ്ജിങ്: ചൈനയിൽ ചരക്ക് കപ്പലിന് തീപിടിച്ച് 20 പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 11ന് കിഴക്കൻ ചൈനീസ് നഗരമായ ചിങ്‌ദാവോയിലെ തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടിരിക്കെയാണ് സംഭവം.

വിദേശ ചരക്ക് കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് തീയണച്ചത്. സംഭവസമയം 42 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ 12 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി, കസ്റ്റഡിയിൽ

ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ കാറിടിച്ചു, പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്