ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; ചൈനയിൽ 35 മരണം 
World

ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; ചൈനയിൽ 35 മരണം

43 പേർക്കു പരുക്കേറ്റു.

ബീജിങ്: ചൈനയിലെ ഷുഹായ് നഗരത്തിൽ ആൾക്കൂട്ടത്തിനിടയിലേക്കു കാർ പാഞ്ഞുകയറി 35 പേർ മരിച്ചു. 43 പേർക്കു പരുക്കേറ്റു. നഗരത്തിൽ പ്രശസ്തമായ വ്യോമാഭ്യാസം നടക്കുന്നതിനിടെയാണ് അപകടം.

കാർ ഡ്രൈവറായ 62കാരനെ അറസ്റ്റ് ചെയ്തു. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം. അപകടമാണോ ആക്രമണമാണോ എന്നു വ്യക്തമല്ല. അപകടമുണ്ടാക്കിയതിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു പ്രസിഡന്‍റ് ഷി ജിൻപിങ് പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ