ചൈന സന്ദർശന വേളയിൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനൊപ്പം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

 
World

തായ്‌വാൻ വിഷയം യുഎസുമായി സംഘർഷത്തിനു കാരണമായേക്കും: ട്രംപിനു ചൈനയുടെ മുന്നറിയിപ്പ്

തായ്‌വാൻ വിഷയത്തിൽ തെറ്റായ നീക്കങ്ങൾ യുഎസും ചൈനയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കാമെന്ന് ഷി ജിൻപിങ് ട്രംപിനെ മുന്നറിയിപ്പു നൽകി

MV Desk

ബീജിങ്: തായ്‌വാൻ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അമെരിക്കയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കോ സംഘർഷത്തിലേക്കോ നയിച്ചേക്കാമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. ബീജിങ്ങിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി നേരിട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചയിൽ, തായ്‌വാൻ വിഷയം ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമായി മുന്നോട്ട് പോകുമെന്ന് ഷി ജിൻപിങ് പറഞ്ഞു. എന്നാൽ, ഇതിൽ വീഴ്ച സംഭവിച്ചാൽ അത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും ബന്ധം വഷളാകുമെന്നും അദ്ദേഹം ട്രംപിനെ ഓർമിപ്പിച്ചു.

ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, തായ്‌വാൻ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സെൻസിറ്റീവുമായ കാര്യമാണെന്ന് ഷി ജിൻപിങ് ആവർത്തിച്ചു. സംഭവത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി ലോകരാജ്യങ്ങൾ കാത്തിരിക്കുകയാണ്.

കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വൈകിട്ട് ഗവർണറെ കാണും

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം; ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ

കെസിയും ദീപയും കേരളത്തിലേക്ക്

ഡിഎസ്ജെപി തമിഴ്നാട് ഘടകം രൂപീകരിക്കുന്നു

ഡൽഹിയിൽ കെസി - രാഹുൽ അടിയന്തര കൂടിക്കാഴ്ച