കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ ജീവൻ നഷ്ടമായത് 2378 പേർക്ക്

 
World

കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ മരണപ്പെട്ടത് 2378 പേർ

ഇതുവരെ 5021 എബോള കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്

Aswin AM

ബ്രസാവില്ലെ: ആഫ്രിക്കൻ രാജ‍്യമായ കോംഗോയിൽ 5000ത്തിലധികം എബോള കേസുകൾ റിപ്പോർട്ട് ചെയ്തു. കോംഗോ ആരോഗ‍്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ‌ പുറത്തുവിട്ടത്. ഇതുവരെ 5021 എബോള കേസുകൾ റിപ്പോർട്ട് ചെയ്യുകയും രോഗം മൂലം 2378 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തതായാണ് കണക്കുകൾ വ‍്യക്തമാക്കുന്നത്.

ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ എബോള വ‍്യാപനമാണിതെന്നാണ് ലോകാരോഗ‍്യ സംഘടന പറയുന്നത്. 2014-2016 കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയിലുണ്ടായ എബോള വ‍്യാപനത്തിൽ 11,000ത്തിലധികം പേർ മരണപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഈ കണക്ക് മറികടക്കുമെന്നാണ് ലോകാരോഗ‍്യ സംഘടന പറയുന്നത്. നിലവിലെ പകർച്ചവ‍്യാധിക്ക് കാരണമായ ബുണ്ടിബുഗ‍്യോ വൈറസിന് വാക്സിനോ ചികിത്സയോ ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി.

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു

കോതമംഗലം എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

സമൂഹമാധ‍്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്; മെൻസ് അസോസിയേഷൻ പ്രസിഡന്‍റിന് ഉപാധികളോടെ ജാമ‍്യം