അമെരിക്കയിൽ വീണ്ടും ഭാഗിക ഷട്ട് ഡൗൺ

 

file photo

World

അമെരിക്കയിൽ വീണ്ടും ഭാഗിക ഷട്ട് ഡൗൺ

രണ്ടാം ട്രംപ് ഭരണത്തിലെ രണ്ടാം അടച്ചു പൂട്ടൽ

Reena Varghese

വാഷിങ്ടൺ: അമെരിക്കയിൽ വീണ്ടും അടച്ചു പൂട്ടൽ. യുഎസ് കോൺഗ്രസ് ബജറ്റിന് അംഗീകാരം നൽകാതെ ധനസഹായം അനുവദിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അമെരിക്കയിൽ ഭാഗികമായി അടച്ചു പൂട്ടൽ നിലവിൽ വന്നത്. എന്നാൽ നിവലിൽ സെനറ്റ് അംഗീകരിച്ച ബജറ്റ് അടുത്ത ദിവസങ്ങളിൽ തന്നെ അമെരിക്കൻ കോൺഗ്രസ് അംഗീകരിക്കുമെന്നതിനാൽ ഈ അടച്ചു പൂട്ടൽ വൻ പ്രതിസന്ധി സൃഷിക്കില്ലെന്നാണ് വിദഗ്ധ നിരീക്ഷണം.

കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെ മിനിയാപ്പോളിസിൽ രണ്ടു പേർ ഫെഡറൽ ഏജന്‍റുമാരുടെ വെടിയേറ്റു മരിച്ചതിനു പിന്നാലെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള പാക്കേജിന് അമെരിക്കൻ കോൺഗ്രസിന്‍റെ അംഗീകാരം നേടാൻ കഴിയാതെ വന്നു.

നിലവിലെ പ്രതിസന്ധി ഫെബ്രുവരി രണ്ടിന് അവസാനിക്കുമെന്നാണ് പ്രതീക്ഷ. അന്നു ചേരുന്ന ജനപ്രതിനിധിസഭയിൽ ബില്ലിന് അനുമതി നൽകുന്നതോടെ ഈ പ്രതിസന്ധി അവസാനിക്കും.2026ലെ ബജറ്റിന് കോൺഗ്രസ് അംഗീകാരം നൽകാതെ തന്നെ ധനസഹായം നൽകുന്നതിനുള്ള സമയപരിധി ശനിയാഴ്ച അർധരാത്രിയാണ് അവസാനിച്ചത്.ഇതേത്തുടർന്നാണ് അമെരിക്ക ഭാഗികമായി അടച്ചു പൂട്ടലിൽ പ്രവേശിച്ചത്.

അതിതീവ്ര മഴ; 5 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

"മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി"; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി

തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം

ലൈംഗികാതിക്രമ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആസാറാം ബാപ്പുവിന് 20 ദിവസത്തെ പരോൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം