കുറ്റാരോപണങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ സാക്ഷിമൊഴി നൽകാം: എപ്സ്റ്റീന്‍റെ പങ്കാളി ഗിസ്ലെയ്ൻ മാക്സ് വെൽ

 

file photo

World

കുറ്റാരോപണങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ സാക്ഷിമൊഴി നൽകാം: എപ്സ്റ്റീന്‍റെ പങ്കാളി ഗിസ്ലെയ്ൻ മാക്സ് വെൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉന്നതർക്ക് കൈമാറിയത് ഉൾപ്പെടെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസുകളിൽ ഗിസ്ലെയ്ൻ 20 വർഷത്തെ തടവു ശിക്ഷയിൽ കഴിയുകയാണ്.

Reena Varghese

വാഷിങ്ടൺ: സാക്ഷിമൊഴി നൽകാൻ തയാറെന്ന് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍റെ പങ്കാളി. എപ്സ്റ്റീന്‍റെ ലൈംഗിക ഇടപാടു സംഘത്തിന്‍റെ പ്രധാന നടത്തിപ്പുകാരിയുമായിരുന്നു ഗിസ്ലെയ്ൻ മാക്സ് വെൽ.

സാക്ഷിമൊഴി നൽകുന്നതിനു പകരമായി തന്നെ കുറ്റാരോപണങ്ങളിൽ നിന്ന് ഒഴിവാക്കുകയോ ശിക്ഷയിൽ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നാണ് അവരുടെ ആവശ്യം. അഭിഭാഷകൻ മുഖാന്തരമാണ് അവർ ഇത് അറിയിച്ചത്. എപ്സ്റ്റീൻ വിവാദത്തിലെ യാഥാർഥ്യം അമെരിക്കൻ ജനതയ്ക്ക് അറിയാൻ ഇതാണ് കൃത്യമായ മാർഗമെന്നും അവർ കൂട്ടിച്ചേർത്തു.

എപ്സ്റ്റീന്‍റെ പങ്കാളി ഗിസ്ലെയ്ൻ മാക്സ് വെൽ

എപ്സ്റ്റീന്‍റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് യുഎസ് ജനപ്രതിനിധി സഭാകമ്മിറ്റി വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യൽ നടത്തിയെങ്കിലും മറുപടി പറയാൻ ഗിസ്ലെയ്ൻ തയാറായില്ല.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപും മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഗിസ്ലെയ്ന്‍റെ അഭിഭാഷകൻ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉന്നതർക്ക് കൈമാറിയത് ഉൾപ്പെടെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസുകളിൽ ഗിസ്ലെയ്ൻ 20 വർഷത്തെ തടവു ശിക്ഷയിൽ കഴിയുകയാണ്.

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഹോർമുസ് കടലിടുക്കിൽ അമെരിക്കയുടെ അന്തർവാഹിനി പിടിച്ചെടുത്തെന്ന് ഇറാൻ; ‘തകരാറിലായ ഡ്രോൺ’ എന്ന് യുഎസ്

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു