ഇറാന്‍റെ സമ്പുഷ്ട യുറേനിയം അമെരിക്കയിലെത്തിക്കും: ട്രംപ്Iran's enriched uranium will be delivered to America: Trump

 
World

ഇറാന്‍റെ സമ്പുഷ്ട യുറേനിയം അമെരിക്കയിലെത്തിക്കും: ട്രംപ്

ഇറാനിലെ സമ്പുഷ്ട യുറേനിയം പിടിച്ചെടുത്ത്അമെരിക്കയിൽ എത്തിച്ച് അത് നശിപ്പിക്കുമെന്ന വാദമാണ് ട്രംപ് മുന്നോട്ടു വച്ചിരിക്കുന്നത്.

Reena Varghese

വാഷിങ്ടൺ: ഇറാൻ-യുഎസ് സംഘർഷം മാസങ്ങളായി തുടരുന്നതിനിടെ പുതിയ അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലെ സമ്പുഷ്ട യുറേനിയം പിടിച്ചെടുത്ത് അമെരിക്കയിൽ എത്തിക്കുമെന്ന വാദമാണ് ട്രംപ് മുന്നോട്ടു വച്ചിരിക്കുന്നത്.തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്.

സമ്പുഷ്ട യുറേനിയം ഉടൻ തന്നെ ഇറാൻ അമെരിക്കയ്ക്ക് കൈമാറും. അമെരിക്കയിൽ എത്തിച്ച് അത് നശിപ്പിക്കും. അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാനുമായി സംയുക്തമായും ഏകോപനത്തോടെയും തീരുമാനിക്കുന്ന സ്ഥലത്തോ അല്ലെങ്കിൽ സ്വീകാര്യമായ മറ്റൊരു സ്ഥലത്തോ അറ്റോമിക് എനർജി കമ്മീഷന്‍റെ കൂടി സാന്നിധ്യത്തിൽ അത് നശിപ്പിക്കും. ഈ വിഷയത്തിൽ ജനങ്ങൾ ശ്രദ്ധ പുലർത്തുന്നതിൽ നന്ദിയുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും നേരിൽ കണ്ട് സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി; മുഖ്യമന്ത്രി വി.ഡി. സതീശൻ

ടിനി ടോമിനെതിരേ നിയമ നടപടിക്ക് അൻസിബ

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി