ചെങ്കടലിൽ പോരാട്ടം ശക്തം

 
World

ചെങ്കടലിൽ പോരാട്ടം ശക്തം

ഹൂതികൾക്കെതിരേ തിരിച്ചടിച്ച് യെമൻ സഖ്യസേന

Reena Varghese

സന: ബാബ് അൽ മാൻഡെബ് കടലിടുക്കിനു സമീപം സൗദി അറേബ്യയുടെ സൈനിക കപ്പലിനും നാല് അകമ്പടി ബോട്ടുകൾക്കും നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ. ചെങ്കടലിലെ പ്രമുഖ തുറമുഖ നഗരമായ മൊഖയുടെ തീരത്തുവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്യ സാരി അറിയിച്ചു.

ഈ അവകാശവാദത്തെക്കുറിച്ച് സൗദി അറേബ്യയോ മറ്റ് സ്വതന്ത്ര കേന്ദ്രങ്ങളോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സൗദി അറേബ്യയുടെ കപ്പലുകൾക്ക് മേഖലയിൽ ഉപരോധം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ ബാബ് അൽ മാൻഡെബ് കടലിടുക്കിന് സമീപം ഏറ്റുമുട്ടൽ രൂക്ഷമായി.

കപ്പൽ ഗതാഗതത്തിൽ നിർണ്ണായകമായ മൊഖ നഗരത്തിന് നേരെ വെള്ളിയാഴ്ചയും ഹൂതികൾ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നഗരത്തിലെ തുറമുഖത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഹൂതികളുടെ നീക്കത്തിനെതിരെ യെമൻ സർക്കാരിന്‍റെ ഔദ്യോഗിക സഖ്യസേന ശക്തമായ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതി താവളങ്ങൾക്ക് നേരെ ഇരുനൂറോളം ആക്രമണങ്ങൾ നടത്തിയതായി യെമൻ സൈന്യം അറിയിച്ചു. അതേസമയം ചെങ്കടലിലും കരയിലും സൗദി സൈന്യത്തിന്‍റെ എല്ലാവിധ നീക്കങ്ങളെയും നിരീക്ഷിക്കുന്നത് തുടരുമെന്നും അവരുടെ മുന്നേറ്റങ്ങളെ ആക്രമിക്കുന്നത് തുടരുമെന്നും ഹൂതികൾ വീണ്ടും മുന്നറിയിപ്പ് നൽകി.

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; പ്രതികളുടെ ജാമ‍്യം റദ്ദാക്കി

'ഒരു ഉദ‍്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്'; ഗവർണർക്കെതിരേ മുഖ‍്യമന്ത്രി

ആശ വർക്കർമാർക്ക് 1400 രൂപ ബോണസ്; ക്ഷേമ പെൻഷനും ഓണക്കിറ്റും എത്തും

ബിജെപി നേതാക്കളിൽ നിന്നും ഭീഷണി; കോൽക്കത്തയിൽ നടക്കാനിരുന്ന സിജെപിയുടെ പരിപാടി റദ്ദാക്കി