പാനമയിൽ ഇരട്ട ഭൂചലനം; നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു

 
World

പാനമയിൽ ഇരട്ട ഭൂചലനം; നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു

46 ലക്ഷം പേരെ ഭൂകമ്പം നേരിട്ട് ബാധിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Namitha Mohanan

പാനമ സിറ്റി: പാനമയിൽ ഇരട്ട ഭൂകമ്പം. റിക്റ്റർ സ്കെയിലിൽ 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. രണ്ടര മണിക്കൂർ ഇടവേളയിലാണ് ഭൂകമ്പങ്ങളുണ്ടായത്. ഏകദേശം ഒരു മിനിറ്റോളം നീണ്ടുനിന്നതായിരുന്നു ഭൂചലനം. ആളപായങ്ങളോന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ട് ഭൂകമ്പത്തിലായി ഒട്ടേറെ കെട്ടിടങ്ങളും റോഡുകളും തകർന്നു. 46 ലക്ഷം പേരെ ഭൂകമ്പം നേരിട്ട് ബാധിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാനമയിലെ പിറ്റലോസ അരിബ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ആദ്യ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. രണ്ടാമത്തേത് പാനമയുടെ പസഫിക് തീരത്തോട് ചേർന്ന പട്ടണങ്ങൾക്ക് സമീപവും.

ഭൂകമ്പത്തെ തുടർന്ന് 200 കിലോമീറ്റർ അകലെയുള്ള പാനമ സിറ്റിയിലെ കെട്ടിടങ്ങളിൽ നിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് പാനമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ അറിയിച്ചു.