തപാൽ വോട്ട് ചെയ്ത് ലിയോ പാപ്പ

 
World

ചരിത്രം കുറിച്ച് ലിയോ മാര്‍പാപ്പ

യുഎസ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പോപ്പ്

Reena Varghese

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പോപ്പ് ലിയോ പതിനാലാമന്‍. യുഎസ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന ആദ്യ കത്തോലിക്കാ സഭാ തലവനായി അദ്ദേഹം. നവംബർ മൂന്നിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായി ജന്മനാടായ ഷിക്കാഗോയിൽ തപാൽ വോട്ടിലൂടെയാണ് അദ്ദേഹം തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പൗരന്മാർ ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകണമെന്ന തന്‍റെ ദീർഘകാല നിലപാടിന്‍റെ ഭാഗമായാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

പെറുവാണ് മാതൃരാജ്യമെങ്കിലും ജന്മം കൊണ്ട് അമെരിക്കൻ പൗരനായ ലിയോ പതിനാലാമൻ പാപ്പ തനിക്കു വോട്ടവകാശം ലഭിച്ചപ്പോഴെല്ലാം അതു വിനിയോഗിച്ചിട്ടുള്ളതായി വത്തിക്കാൻ അറിയിച്ചു. മിഷനറി വൈദികനായും ബിഷപ്പായും 20 വർഷത്തിലേറെ പെറുവിൽ താമസിച്ചിരുന്നപ്പോഴും അർഹതയുള്ള തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം വോട്ടു ചെയ്തിരുന്നു.

ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികളാകുക എന്നത് പൗരന്മാരുടെ അവകാശവും കടമയുമാണെന്ന നിലപാടാണ് പരിശുദ്ധ പിതാവിനുള്ളതെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഷിക്കാഗോ സണ്‍-ടൈംസ് ആണ് മാര്‍പാപ്പയുടെ വോട്ടിനെക്കുറിച്ചുള്ള വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒക്റ്റോബർ മൂന്നിന് ന്യൂ ലെനോക്‌സിലെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ലിയോ പാപ്പ തപാല്‍ വോട്ടിന് അപേക്ഷിച്ചതായി വില്‍ കൗണ്ടി ക്ലര്‍ക്ക് ഓഫീസിലെ ചീഫ് ഒഫ് ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികളാകുക എന്നത് പൗരന്മാരുടെ അവകാശവും കടമയുമാണെന്ന നിലപാടാണ് പരിശുദ്ധ പിതാവിനുള്ളതെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഷിക്കാഗോ സണ്‍-ടൈംസ് ആണ് മാര്‍പാപ്പയുടെ വോട്ടിനെക്കുറിച്ചുള്ള വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒക്റ്റോബർ മൂന്നിന് ന്യൂ ലെനോക്‌സിലെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ലിയോ പാപ്പതപാല്‍ വോട്ടിന് അപേക്ഷിച്ചതായി വില്‍ കൗണ്ടി ക്ലര്‍ക്ക് ഓഫീസിലെ ചീഫ് ഒഫ് സ്റ്റാഫിനെ ഉദ്ധരിച്ചായിരുന്നു ആ റിപ്പോർട്ട്.

വോട്ട് ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ച് പത്ത് ദിവസത്തിനുശേഷം പാപ്പയുടെ വലത് ശ്വാസകോശത്തിലെ കാന്‍സര്‍ ബാധിച്ച മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ഒക്റ്റോബര്‍ 17ന് ആശുപത്രിയില്‍നിന്ന് മടങ്ങിയെത്തിയ അദ്ദേഹം വത്തിക്കാനിലെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിച്ചുവരികയാണ്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് എങ്ങനെയാണ് തിരികെ അയച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാര്‍പാപ്പയുടെ ജ്യേഷ്ഠന്‍ ജോണ്‍ പ്രെവോസ്റ്റ് ഈ ആഴ്ച റോമിലുണ്ടായിരുന്നു. ന്യൂ ലെനോക്‌സിലെ സെന്‍റ് ജൂഡ്‌സ് ഇടവകയില്‍നിന്നുള്ള വിശ്വാസികളോടൊപ്പമാണ് അദ്ദേഹം റോമിലെത്തിയത്. 2024ല്‍ കര്‍ദ്ദിനാളായിരിക്കവേ ലിയോ പാപ്പ ഈ ഇടവകയില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇല്ലിനോയിസ് സ്റ്റേറ്റ് ബോര്‍ഡ് ഒഫ് ഇലക്ഷന്‍സിന്റെ രേഖകള്‍ പ്രകാരം 2000 മുതല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് അഞ്ച് പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടുണ്ട്.