മോസ്കോയിൽ ഡ്രോൺ ആക്രമണം; നാല് വിമാനത്താവളങ്ങളും അടച്ചു

 
World

മോസ്കോയിൽ ഡ്രോൺ ആക്രമണം; നാല് വിമാനത്താവളങ്ങളും അടച്ചു, 11 ഡ്രോണുകൾ തകർത്തു

ജനവാസ മേഖലകളിൽ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തുന്നുവെന്നാണ് റഷ്യയുടെ ആരോപണം.

MV Desk

മോസ്കോ: യുക്രെയ്‌ന്‍റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളും അടച്ചു. 11 യുക്രെയ്‌നിയൻ ഡ്രോണുകൾ ഞായറാഴ്ച ഒരു മണിക്കൂറിനിടെ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ വിഭാഗം അറിയിച്ചിരുന്നു.

ഇതേത്തുടർന്നാണു സുരക്ഷ മുൻനിർത്തി ഡൊമൊദെദോവൊ, നുക്കോവോ, സുകോവ്സ്കി, ഷെറെമെത്യേവോ വിമാനത്താവളങ്ങൾ അടച്ചത്. മോസ്കോയിലേക്കു വന്ന മറ്റൊരു യുഎവി വെടിവച്ചിട്ടതായും മേയർ സെർജി സോബ്യാനിൻ അറിയിച്ചു.

യുദ്ധം നാലു വർഷമാകുമ്പോൾ മോസ്കോ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലെ ജനവാസ മേഖലകളിൽ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തുന്നുവെന്നാണ് റഷ്യയുടെ ആരോപണം. എന്നാൽ, റഷ്യ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ആക്രമിക്കുന്നുവെന്ന് യുക്രെയ്‌ൻ പറയുന്നു.

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം

മുംബൈയിൽ മണ്ണിടിച്ചിൽ; 6 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ടാറ്റ സൺസ് ചെയർമാൻ സ്ഥാനമൊഴിയുന്നു; അനിശ്ചിതത്വം അവസാനിച്ചു

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

ചിങ്ങമാസത്തിലെ ആദ‍്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ കല‍്യാണപ്പൂരം; ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ