ദുബായിൽ ഓഫറുകളുടെ പെരുമഴ

 
World

ദുബായിൽ ഓഫറുകളുടെ പെരുമഴ; ഫ്ലവർ ഗാർഡനിൽ പ്രവേശനം സൗജന്യം, റൂം ബുക്കിങ്ങിലും ഡിസ്കൗണ്ട്

സാധാരണ രീതിയിൽ 175 ദിർഹം ചെലവു വരുന്ന ടിക്കറ്റാണ് സൗജന്യമായി നൽകുന്നത്.

MV Desk

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് രാജ്യങ്ങളെല്ലാം ആശങ്കയിൽ തുടരുന്ന സാഹചര്യത്തിൽ പ്രധാന പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം സൗജന്യമാക്കി ‌ദുബായ്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകൾ നേരത്തേ അടച്ചതിനാൽ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ കൂടുതൽ ഇടങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

അറ്റ്ലാൻഡിസ് ദി പാം കുറഞ്ഞ സമയത്തേക്കായി വലിയ ഓഫറാണ് മുന്നോട്ടു വച്ചിരിക്കുന്നത്. അറ്റ്ലാൻറ്റിസിലെ അക്വാവെൻച്വർ വേൾഡ്, ദി ലോസ്റ്റ് ചേംബേഴ്സ് അക്വേറിയം എന്നിവയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാക്കിയിരിക്കുകയാണ്. മാർച്ച് 10 മുതൽ 22 വരെയാണ് പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്. സാധാരണ രീതിയിൽ 175 ദിർഹം ചെലവു വരുന്ന ടിക്കറ്റാണ് സൗജന്യമായി നൽകുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്യണം.

ദുബായ് ഫ്ലവർ ഗാർഡൻ

പ്രവേശന ഫീസില്ലാതെ ദുബായ് മിറക്കിൾ ഗാർഡനും സന്ദർശിക്കാം. മാർച്ച് 15 മുതൽ മാർച്ച് 31 വരെയാണ് സൗജന്യ പ്രവേശനം നൽകുന്നത്. സന്ദർശകരുടെ ഇമെയിൽ ഐഡി മാത്രമാണ് പ്രവേശനത്തിനായി ആവശ്യപ്പെടുന്നത്. പല വിധത്തിലുള്ള പൂക്കൾ കൊണ്ടുള്ള ഇൻസ്റ്റലേഷനുകളും ഡിസ്പ്ലേയുമാണ് ഗാർഡനിലെ ആകർഷണം. ‌150 മില്യൺ പൂക്കളാണ് ഗാർഡനിലുള്ളത്.

നിരവധി തീം പാർക്കുകളും ഓഫറുകൾ മുന്നോട്ടു വച്ചിട്ടുണ്ട്. മാർച്ച് 15 മുതൽ 22 വരെ യുഎഇയുടെ പതാകയിലെ നിറങ്ങളുള്ള വസ്ത്രം ധരിച്ചെത്തുന്ന ആദ്യത്തെ 50 പേർക്ക് ഹൗസ് ഒഫ് ഹൈപ്പിൽ പ്രവേശനം സൗജന്യമാണ്. ജംഗിൾ ബേ വാട്ർ പാർക്ക് മാർച്ച് 31 വരെ കോംപ്ലിമെന്‍ററി ഫാമിലി ടിക്കറ്റുകളും നൽകുന്നുണ്ട്.

ഹോട്ടലുകൾ

യുഎഇയിലെത്തുന്നവർക്കായി ആകർഷകമായ ഓഫറുകളാണ് ഹോട്ടലുകൾ മുന്നോട്ടു വയ്ക്കുന്നത്. ലെവ ഹോട്ടൽ 20 ശതമാനം ഡിസ്കൗണ്ടാണ് റൂം ബുക്കിങ്ങിൽ നൽരകിയിരിക്കുന്നത്. ഈദുൽ ഫിത്തർ അവധി വരെയാണ് ഈ ഓഫർ.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ