ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം

 
World

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: മരണം രണ്ടായി

ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലെ മൗണ്ട് ഡുകോണോ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്.

Reena Varghese

ഹൽമഹേര: ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലെ മൗണ്ട് ഡുകോണോ എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് കാണാതായ രണ്ടു സിംഗപ്പൂർ പൗരന്മാർ ഞായറാഴ്ച മരിച്ചതായി സ്ഥിരീകരിച്ചതായി പ്രാദേശിക രക്ഷാ ഏജൻസിയുടെ റിപ്പോർട്ട്.

ഗർത്തത്തിന്‍റെ അരികിലെ പാറ അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഏജൻസി മേധാവി ഇവാൻ റംദാനി പറഞ്ഞു. പ്രതികൂല കാലാവസ്ഥയും മഴയും കാരണം അതീവ ദുഷ്കരമായ തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്നും പ്രാദേശിക ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ അംബാസഡർ

11 ലക്ഷം കവർന്നു; അഭിഭാഷകൻ അടക്കം നാല് പേർ അറസ്റ്റിൽ

വാടക ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും: മന്ത്രി എ.പി. അനിൽകുമാർ

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ