പേജറുമായി ഐക്യരാഷ്ട്ര സഭയിൽ നെതന്യാഹു

 
World

പേജറുമായി ഐക്യരാഷ്ട്ര സഭയിൽ നെതന്യാഹു

ഹിസ്ബുള്ള ബീപ്പറുകൾ ഓർക്കുന്നുണ്ടോ എന്നു ചോദ്യം, കൂട്ടത്തോടെ യുഎന്നിൽ ബഹിഷ്കരണം

Reena Varghese

യുഎൻ പൊതുസഭയിൽ പ്രസംഗിക്കുന്നതിനിടെ പേജർ ഉപകരണം ഉയർത്തിക്കാട്ടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയ്ക്ക് ബീപ്പറുകൾ ഓർമയുണ്ടോ എന്നു ചോദിച്ച അദ്ദേഹം എന്തായാലും ഹിസ്ബുള്ള അത് ഓർക്കുന്നുണ്ടാകുമെന്നും പറഞ്ഞു.

2024 സെപ്റ്റംബറിൽ ലെബനനിൽ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ പേജർ പൊട്ടിത്തെറി ആക്രമണത്തെ ഓർമിപ്പിക്കുന്നതായിരുന്നു നെതന്യാഹുവിന്‍റെ ഈ പരാമർശം.

കഴിഞ്ഞ മൂന്നു വർഷമായി തങ്ങളുടെ സൈനികർ ഏഴു ശക്തികളോടാണ് യുദ്ധം ചെയ്യുന്നതെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. ഇറാൻ സർക്കാരിനെ കൊലയാളി ഏകാധിപത്യം എന്നു വിശേഷിപ്പിച്ച നെതന്യാഹു ഇസ്രയേലിനെയും ലോകത്തെയും ഭീഷണിപ്പെടുത്തുന്ന ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്ന് മുന്നറിയിപ്പ് നൽകി. ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവയ്ക്കെതിരായ സൈനിക നടപടികളെ ന്യായീകരിച്ചതോടൊപ്പം തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കും ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിക്കുമെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.

അതേസമയം, നെതന്യാഹു പ്രസംഗിക്കാൻ എത്തിയതോടെ ഡസൻ കണക്കിന് ഡെലിഗേറ്റുകൾ സഭയിൽനിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയി. അദ്ദേഹത്തിന്‍റെ പ്രസംഗ വേളയിൽ പൊതുസഭാ ഹാളിലെ വലിയൊരു വിഭാഗം സീറ്റുകളും ആളുകളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ദൃശ്യമാണ് കാണാൻ കഴിഞ്ഞത്.

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ വൻ സംഘർഷാവസ്ഥ

15 ലക്ഷം രൂപ കടം കൊടുത്തു, ഇതു വരെ തിരിച്ചു കിട്ടിയിട്ടില്ലെന്ന് തിരുവോണം ബമ്പർ വിജയി അനൂപ്

വിജയ് കേരളത്തിൽ മത്സരിച്ചാലും മുഖ്യമന്ത്രിയാകും: സ്വാമി ജ്ഞാനതീർഥ

കേരളത്തിൽ ജോലി ചെയ്യുമ്പോൾ മുതൽ ജ്ഞാനേഷ് കുമാർ നോട്ടപ്പുള്ളി: തോമസ് ഐസക്