ഹിമപാതത്തില്‍ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജ മരിച്ചു

 
World

ഹിമപാതത്തില്‍ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജ മരിച്ചു

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ കാരക്കോറം പര്‍വതനിരയിലുള്ള ബ്രോഡ് പീക്കിലുണ്ടായ അതിശക്തമായ ഹിമപാതത്തിലാണ് അന്ത്യം

Reena Varghese

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ കാരക്കോറം പര്‍വതനിരയിലുള്ള ബ്രോഡ് പീക്കിലുണ്ടായ അതിശക്തമായ ഹിമപാതത്തെത്തുടര്‍ന്ന് പ്രശസ്തനായ നേപ്പാളി പര്‍വതാരോഹകന്‍ നിര്‍മല്‍ 'നിംസ്ദായ്' പുര്‍ജ മരിച്ചതായി സ്ഥിരീകരിച്ചു.

ഹിമപാതത്തെത്തുടര്‍ന്ന് പുര്‍ജയെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ്, അദ്ദേഹം അംഗമായിരുന്ന 'എലൈറ്റ് എക്‌സ്‌പെഡ്' എന്ന പര്‍വതാരോഹണ കമ്പനി ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രോഡ് പീക്ക് കീഴടക്കാനുള്ള പര്യവേഷണ സംഘത്തെ നയിക്കുകയായിരുന്ന 43-കാരനായ പുര്‍ജയ്ക്ക് നേരെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിമപാതം ഉണ്ടായത്. തുടര്‍ന്ന്, സംഘത്തിലുണ്ടായിരുന്ന 10 പേരുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.

നേപ്പാളില്‍ നിന്നുള്ള ആറ് പര്‍വതാരോഹകരും പാക്കിസ്ഥാന്‍, ഒമാന്‍, അമെരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും വീതമടങ്ങുന്നതായിരുന്നു പര്യവേക്ഷണ സംഘം. പാക്കിസ്ഥാനി പര്‍വതാരോഹകനായ സൊഹൈല്‍ സാഖിയും സംഘത്തിലുണ്ടായിരുന്നു.

ഹിമപാതത്തെത്തുടര്‍ന്ന് പര്‍വതത്തിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായുള്ള ഹെലികോപ്റ്റര്‍ അയക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു പാക്കിസ്ഥാന്‍ ആല്‍പൈന്‍ ക്ലബ് അറിയിച്ചു.

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുമായി കൂട്ടിയിടിച്ച് പാക് നാവികസേന കപ്പൽ

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല, മറ്റൊരിടത്തേക്ക് മാറ്റണം; വി.ഡി. സതീശൻ

റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

തലശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി, തെരച്ചിൽ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ