ഈജിപ്തിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 4 പേർ മരിച്ചു, 88 പേർക്ക് പരുക്ക്

 
World

ഈജിപ്തിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 4 പേർക്ക് ദാരുണാന്ത‍്യം, 88 പേർക്ക് പരുക്ക്| Video

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഈജിപ്തിലെ ആരോഗ‍്യ മന്ത്രാലയം വ‍്യക്തമാക്കി

Aswin AM

കെയ്റോ: ഈജിപ്തിലെ ഗിസ പ്രവിശ‍്യയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിക്കുകയും 88 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗിസ പ്രവിശ‍്യയിലെ അൽ അയ്യാത്ത് ജില്ലയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടമുണ്ടായ സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനും രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് ഈജിപ്തിലെ റെയിൽവേ അഥോറിറ്റി പറഞ്ഞു.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഈജിപ്തിലെ ആരോഗ‍്യ മന്ത്രാലയം വ‍്യക്തമാക്കി. കെയ്റോയിൽ നിന്നും അസ്വാനിലേക്ക് പോകുകയായിരുന്ന ട്രെയിനിന്‍റെ പിന്നിൽ ഗിസയിൽ നിന്ന് ഫയൂമിലേക്ക് സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രെയിൻ‌ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റെയിൽവേ അഥോറിറ്റി വ‍്യക്തമാക്കിയിരിക്കുന്നത്.