ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി

 

AP 

World

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 49നെതിരേ 50 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്

Reena Varghese

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് സെനറ്റ് നേരിയ ഭൂരിപക്ഷത്തിൽ തള്ളി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 49നെതിരേ 50 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. യുഎസ് കോൺഗ്രസിന്‍റെ അനുമതിയില്ലാതെ തന്നെ ഇറാനിലെ യുദ്ധമുഖത്തു നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ പ്രസിഡന്‍റിനു നിർദേശം നൽകുന്നതായിരുന്നു ഈ പ്രമേയം (War Powers Resolution).

യുദ്ധം മൂലം അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ഭൂരിപക്ഷം റിപ്പബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത് എന്നതാണ് ശ്രദ്ധേയം. ജൂലൈയിൽ ജനപ്രതിനിധി സഭ പാസാക്കിയ ഈ പ്രമേയം സെനറ്റിൽ പരാജയപ്പെട്ടതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നിയമനിർമ്മാണ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടിയേറ്റു.

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ വൻ സംഘർഷാവസ്ഥ

15 ലക്ഷം രൂപ കടം കൊടുത്തു, ഇതു വരെ തിരിച്ചു കിട്ടിയിട്ടില്ലെന്ന് തിരുവോണം ബമ്പർ വിജയി അനൂപ്

വിജയ് കേരളത്തിൽ മത്സരിച്ചാലും മുഖ്യമന്ത്രിയാകും: സ്വാമി ജ്ഞാനതീർഥ

കേരളത്തിൽ ജോലി ചെയ്യുമ്പോൾ മുതൽ ജ്ഞാനേഷ് കുമാർ നോട്ടപ്പുള്ളി: തോമസ് ഐസക്

തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ ജ്ഞാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾക്കെതിരേ സുപ്രീം കോടതിയിൽ ഹർജി