ദയാവധത്തിനെതിരേ ആഞ്ഞടിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

 
World

ദയാവധത്തിനെതിരേ ആഞ്ഞടിച്ച് ലിയോ പതിനാലാമൻ പാപ്പ| വീഡിയോ

ഫ്രാൻസിന്‍റെ തെരുവുകൾ കുമ്പസാരക്കൂടുകളായി, പാപ്പയുടെ കുർബാനയ്ക്കായി തെരുവുകളിൽ കുമ്പസാരിക്കാൻ ലക്ഷങ്ങൾ

Reena Varghese

പാരീസ്: ഗുരുതര രോഗബാധിതരായവർക്ക് വൈദ്യ സഹായത്തോടെ ജീവനൊടുക്കാൻ അനുമതി നൽകുന്ന നിയമ നിർമാണങ്ങളെ രൂക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഫ്രാൻസിലെ പ്രശസ്തമായ ലൂർദ് തീർഥാടന കേന്ദ്രം സന്ദർശിക്കവേയാണ് ഇത്തരം നടപടികൾ ധാർമിക വിരുദ്ധവും വ്യാജ അനുകമ്പയുടെ ഭാഗവുമാണെന്ന് മാർപ്പാപ്പ പ്രസ്താവിച്ചത്.

മനുഷ്യന്‍റെ അന്തസും ജീവന്‍റെ മൂല്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നിയമപരമായി അംഗീകരിക്കപ്പെടുന്ന കാര്യങ്ങൾ എല്ലാം ധാർമികമായി ശരിയാകണമെന്നില്ലെന്നും പാപ്പ വ്യക്തമാക്കി.

അസുഖങ്ങളും കടുത്ത ശാരീരിക വേദനകളും അനുഭവിക്കുന്ന രോഗികൾക്ക് ദൈവത്തിലുള്ള പ്രത്യാശയും ആശ്വാസവും നൽകിയ അദ്ദേഹം, യാതൊരുവിധ നിയമങ്ങൾക്കോ സാങ്കേതികവിദ്യകൾക്കോ മനുഷ്യന്‍റെ ആത്മീയ അന്തസ് ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ചു.

പാരീസിലെ പ്ലേസ് ഡി ലാ കോൺകോർഡിൽ നടന്ന ദിവ്യബലിയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഫ്രാൻസിന്‍റെ പാതയോരങ്ങളിൽ പാപ്പയുടെ ദിവ്യബലിയ്ക്കായി കുമ്പസാരിക്കാൻ ക്യൂ നിൽക്കുന്ന വിശ്വാസികളെയും കുമ്പസാരിപ്പിക്കുന്ന വൈദികരെയും ധാരാളമായി കാണാമായിരുന്നു. ഒരിക്കൽ തികഞ്ഞ ക്രൈസ്തവ രാജ്യമായിരുന്ന ഫ്രാൻസ് ഇപ്പോൾ വീണ്ടും ആ പാരമ്പര്യത്തിലേയ്ക്കു തിരിച്ചു വരാനുള്ള ആത്മീയ ദാഹമാണ് പ്രകടിപ്പിക്കുന്നത്. ഫ്രാൻസിനെ സഭയുടെ മൂത്ത പുത്രി എന്നാണ് പാപ്പ സംബോധന ചെയ്തത്.

ഗർഭച്ഛിദ്രം, ദയാവധം എന്നിവയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കത്തോലിക്കാ സഭയുടെ പരമ്പരാഗത അധ്യാപനങ്ങൾ ഊന്നിപ്പറഞ്ഞായിരുന്നു ഫ്രാൻസ് സന്ദർശനത്തിലുടനീളം മാർപ്പാപ്പയുടെ പ്രസംഗങ്ങൾ. ഫ്രാൻസിൽ അടുത്തിടെ മാരകരോഗബാധിതർക്ക് ജീവനൊടുക്കാൻ അനുമതി നൽകുന്ന നിയമത്തിന് പാർലമെന്‍റ് അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ കൂടിയാണ് മാർപ്പാപ്പയുടെ ഈ നിർണായക പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്.

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്

പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ

ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും

ഭീകരതയുമായി സഹകരണം: യുഎസിന് മുന്നറിയിപ്പുമായി ഇന്ത്യ