ജയിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 20 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ 
World

വനിതാ തടവുകാർക്ക് സെക്സ് ടോയ്സ് നൽകും; ഡച്ച് പരീക്ഷണം ഒരു വർഷത്തേക്ക്

എയർ പ്രഷർ വൈബ്രേറ്ററുകൾ ഡിൽഡോകൾ എന്നിവ നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

MV Desk

ആംസ്റ്റർഡാം: അണുബാധ വർധിക്കുന്ന സാഹചര്യത്തിൽ വനിതാ തടവുകാർക്ക് സെക്സ് ടോയ്സ് നൽകാൻ തീരുമാനിച്ച് നെതർലൻഡ്സ്. പരീക്ഷണാർഥം 70 ശതമാനം തടവുകാർക്കും സെക്സ് ടോയ്സ് നൽകാനാണ് ഡച്ച് കസ്റ്റോഡിയൻ ഇൻസ്റ്റിറ്റ്യൂഷൻസ് ഏജൻ‌സി തീരുമാനിച്ചിരിക്കുന്നത്. തടവുകാർ ലൈംഗിക സംതൃപ്തികകായി ടൂത്ത് ബ്രഷ് പോലുള്ളവ ഉപയോഗിക്കുന്നതു മൂലം അണുബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പല ജയിലുകളിലും ഇലക്‌ട്രോണിക് ടൂത്ത് ബ്രഷുകൾ വിലക്കിയിരിക്കുകയാണ്.

എയർ പ്രഷർ വൈബ്രേറ്ററുകൾ ഡിൽഡോകൾ എന്നിവ നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരീക്ഷണത്തിനു ശേഷമേ പദ്ധതി സ്ഥിരമായി നടപ്പിലാക്കണോ എന്നതിൽ തീരുമാനമെടുക്കൂ.

ഇത്തരം ഉത്പന്നങ്ങൾ നൽകുന്നത് ജയിലിലെ അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും തടവുകാർക്ക് നല്ല ഉറക്കം കിട്ടുമെന്നും നിരാശയില്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്നും പഠനങ്ങൾ നിർദേശിച്ചിരുന്നു. എന്നാൽ പുരുഷ തടവുകാർക്ക് ഇത്തരം ഉപകരണങ്ങൾ നൽകുന്നതിനെക്കുറിച്ച് ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല.

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ വൻ സംഘർഷാവസ്ഥ

തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ ജ്ഞാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾക്കെതിരേ സുപ്രീം കോടതിയിൽ ഹർജി

ഔദ്യോഗിക യാത്രയ്ക്കിടെ ഉറങ്ങിയ ടെക്കിയെ പിരിച്ചുവിട്ടു; 9,637 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ഇന്ത്യ എ ടീമിന് 162 റൺസ് ജയം; കുശാഗ്രയും മുലാനിയും തിളങ്ങി

ഓണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്ച; ടിക്കറ്റെല്ലാം വിറ്റഴിഞ്ഞു, സർക്കാരിന് ലാഭം 125 കോടി രൂപ