പ്രതീകാത്മക ചിത്രം

 
World

ഫ്ലൈ ദുബായ് സംഭവത്തിന് പിന്നാലെ യുഎഇയിൽ കുടുങ്ങിയ ഇസ്രായേലി യാത്രക്കാരെ നാട്ടിലെത്തിക്കാൻ വിമാന സർവീസ്

വെള്ളിയാഴ്ച മുതൽ യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കാൻ ഇസ്രായേലും യുഎഇയും ധാരണയിലെത്തിയതായി ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ അറിയിച്ചു

Sarath Nath MS

ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ യുഎഇയിൽ കുടുങ്ങിയ ഇസ്രായേലി യാത്രക്കാരെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ വെള്ളിയാഴ്ച മുതൽ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേലും യുഎഇയും തമ്മിലുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. ഇതോടെയാണ് യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് വേണ്ടി ഇസ്രായേൽ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചത്.

ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും യുഎഇ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. വെള്ളിയാഴ്ച മുതൽ യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കാൻ ഇസ്രായേലും യുഎഇയും ധാരണയിലെത്തിയതായി ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ അറിയിച്ചു. ടെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് സർവീസ്.

അതേസമയം ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സഹപൈലറ്റ് ആക്രമണം നടത്തിയതിനു പിന്നിലെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനത്തിലെ ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അമെരിക്ക ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.