ഗാന്ധിജിയുടെ വെങ്കല പ്രതിമ മോഷണം പോയി

 
World

ഗാന്ധിജിയുടെ 426 കിലോ ഭാരമുള്ള വെങ്കല പ്രതിമ മോഷണം പോയി

പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയത്

Jisha P.O.

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള 426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കല പ്രതിമ മോഷണം പോയി. പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. മുഖം മൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനായി ഇന്ത്യൻ സർക്കാർ നൽകിയതാണ് ഈ പ്രതിമ.

2021 നവംബറിൽ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദനം ചെയ്തതിന്‍റെ 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

പുൽവാമ ഭീകരാക്രമണക്കേസ്: പ്രതി ഇൻഷ ജാന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എൻഐഎ കോടതി