മോദിക്ക് നന്ദി അറിയിച്ച് മെലോണി

 
World

മോദിക്ക് നന്ദി അറിയിച്ച് മെലോണി

തെക്കന്‍ ഇറ്റലിയിലെ ബാരിയില്‍ ഒരു റാലി സംഘടിപ്പിച്ചുകൊണ്ടാണ് മെലോണിയുടെ പാര്‍ട്ടിയായ 'ബ്രദേഴ്സ് ഒഫ് ഇറ്റലി' മെലോണിയുടെ നേട്ടം ആഘോഷിച്ചത്.

Reena Varghese

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നേട്ടം കൈവരിച്ചതിന് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നന്ദി പറഞ്ഞു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം എക്കാലത്തേക്കാളും ശക്തമാണെന്നും മെലോണി പറഞ്ഞു. നേരത്തെ, മെലോണിയുടെ നേട്ടം ഇറ്റാലിയന്‍ ജനതയ്ക്ക് അവരിലുള്ള വിശ്വാസത്തെയും ഉറച്ച ബോധ്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി മെലോണിക്ക് അയച്ച അഭിനന്ദന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തെക്കന്‍ ഇറ്റലിയിലെ ബാരിയില്‍ ഒരു റാലി സംഘടിപ്പിച്ചുകൊണ്ടാണ് മെലോണിയുടെ പാര്‍ട്ടിയായ 'ബ്രദേഴ്സ് ഒഫ് ഇറ്റലി' മെലോണിയുടെ നേട്ടം ആഘോഷിച്ചത്. 2022 ഒക്‌റ്റോബറില്‍ അധികാരമേല്‍ക്കുമ്പോള്‍, ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മെലോനി. നിയോ-ഫാസിസ്റ്റ് വേരുകളുള്ള ഒരു പാര്‍ട്ടി നയിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ കൂടിയായിരുന്നു അവരുടേത്. അതിനാല്‍ത്തന്നെ, യൂറോപ്യന്‍ സഖ്യകക്ഷികളും സാമ്പത്തിക വിപണികളും അവരെ ആശങ്കയോടെയാണ് വീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രായോഗികമായ സമീപനത്തോടെയാണ് മെലോണി ഭരണം മുന്നോട്ട് കൊണ്ടുപോയത്. റഷ്യയുടെ സമ്പൂര്‍ണ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്നുള്ള പിന്തുണ അവര്‍ നിരന്തരം നിലനിര്‍ത്തി. ഒപ്പം യൂറോപ്യന്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും സാമ്പത്തിക അച്ചടക്കം പാലിക്കുകയും ചെയ്തു.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം