അമെരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകും-ഇറാന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ്

 
World

അമെരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകും

ഇനി ചർച്ചയ്ക്കില്ലെന്നും ടെഹ്റാൻ

Reena Varghese

ടെഹ്റാൻ: യുഎസ് വ്യോമാക്രമണങ്ങൾക്ക് രാജ്യം ശക്തമായ മറുപടി നൽകുന്നത് തുടരുമെന്നും നിലവിൽ യാതൊരു വിധ സമാധാന ചർച്ചകൾക്കും പദ്ധതിയില്ലെന്നും ഇറാന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് വ്യക്തമാക്കി. ബുധനാഴ്ച ഇറാനിയൻ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം രാജ്യത്തിന്‍റെ നയം വ്യക്തമാക്കിയത്.

നിലവിൽ ചർച്ചകൾക്കൊന്നും തങ്ങൾ തയാറല്ലെന്നും രാജ്യത്തിന്‍റെ പ്രതിരോധത്തിലാണ് ഇപ്പോൾ പൂർണ ശ്രദ്ധയെന്നും ടെഹ്റാനിൽ നടന്ന ഒരു അനുസ്മരണ ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇറാനിയൻ മാധ്യമമായ എസ്എൻഎൻ ആണ് ഈ പ്രതികരണം പുറത്തു വിട്ടത്.

അമെരിക്ക അവരുടെ ബാധ്യതകൾ ലംഘിക്കുകയാണെങ്കിൽ ഒരു കരാറും അനുസരിക്കാൻ ഇറാൻ തയാറാകില്ലെന്ന് ബഗായ് വ്യക്തമാക്കി. ഇത് തങ്ങളുടെ അടിസ്ഥാന നയമാണെന്നും അത് തുടർന്നും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാർ ആരംഭിച്ചതു മുതൽ അമെരിക്ക അതിനെ പൂർണമായും അവഗണിക്കുകയായിരുന്നു എന്നാണ് ഇറാൻ വിശ്വസിക്കുന്നത്.

വിദേശകാര്യ വക്താവിന്‍റെ ഈ പ്രതികരണം പുറത്തു വന്നതിനു തൊട്ടു പിന്നാലെ ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ ഹെംഗാം ദ്വീപിൽ അമെരിക്കൻ വ്യോമസേന വീണ്ടും വ്യോമാക്രമണം നടത്തിയതായി ഇറാനിലെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ