സുഡാനിൽ സ്വർണ ഖനി തകർന്നു

 
World

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു

വെസ്റ്റ് കോർഡോഫാൻ പ്രവിശ്യയിലെ നുഹുദ് പട്ടണത്തിലുള്ള അൽ-സാര സ്വർണഖനിയിലാണ് ദുരന്തം ഉണ്ടായത്

Sarath Nath MS

ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സ്വർണഖനി തകർന്ന് 67 പേർ മരിച്ചു. നിരവധി പേരെ കാണാതായി. വെസ്റ്റ് കോർഡോഫാൻ പ്രവിശ്യയിലെ നുഹുദ് പട്ടണത്തിലുള്ള അൽ-സാര സ്വർണഖനിയിൽ ചൊവ്വാഴ്ച രാത്രി വൈകിയാണ് ദുരന്തം ഉണ്ടായത്.

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ആഭ്യന്തര കലാപം നിലനിൽക്കുന്ന ഉൾപ്രദേശമാണ് ഇവിടം. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്‍റെ നിയന്ത്രണത്തിലാണ് പ്രദേശം. രാജ്യത്തിന്‍റെ സൈന്യവുമായി ഇവിടെ യുദ്ധം നടന്നുവരികയാണ്.

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

പകൽ കിട്ടിയിട്ട് കാര്യമില്ല, ഹിമാചലിന്‍റെ വൈദ്യുതികൊണ്ട് ഗുണമില്ല; വൈദ്യുതി നിയന്ത്രണം തുടരുമെന്ന് സണ്ണി ജോസഫ്

ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട; 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ക്യാനഡയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ അംഗത്വം; നിർണായക നീക്കവുമായി ഉർസുല വോൺ ഡെർ ലെയൻ